ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനം .
പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രശസ്തമായ കണ്ടു പിടുത്തങ്ങളില് ഒന്നായ  ഫോട്ടോഗ്രാഫി യുടെ തുടക്കം പാരീസില്‍ നിന്നാണെന്നു അവകാശപ്പെടുന്നത് 1839 ആഗസ്ത്  19 നായിരുന്നു. മറു വാദഗതികളെ നിഷ്പ്രഭമാക്കി ഈ  ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി പരക്കെ അംഗീകരിക്കപ്പെട്ടു.   പിന്നീട് ഈ ദിനത്തെ ലോക ഫോട്ടോഗ്രാഫി ദിനമായി ലോകം മുഴുവന്‍ കൊണ്ടാടുന്നു.  ഇന്ത്യ നാഷണല്‍  ഫോട്ടോഗ്രാഫി കൌണ്‍സില്‍  1991 മുതല്ക്കാണ്  ആഗസ്ത് 19  ലോക ഫോട്ടോഗ്രാഫി ദിനമായി കൊണ്ടാടുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയത്.  എന്നാല്‍ പ്രചാരണത്തിന്റെ അഭാവം മൂലം നമ്മുടെ രാജ്യത്ത്  ഈ ദിനത്തിന്റെ  പ്രാധാന്യം എടുത്തു കാട്ടാന്‍ ആയില്ല എന്നത് ഒരു ന്യൂനതയാണ്.   ലോകത്തിന്റെ പല ഭാഗങ്ങളിലും  വിവിധ ഫോട്ടോഗ്രാഫി ക്ലബ്ബുകളും സംഘടനകളും  വൈവിധ്യമാര്‍ന്ന ഫോട്ടോ പ്രദര്‍ശനങ്ങളും സെമിനാറുകളും ഈ ദിനത്തില്‍ ഒരുക്കുന്നു എന്നത് ശ്രദ്ധേയമാണ്.  കൊല്‍ക്കത്തയിലെ നാഷണല്‍ അക്കാദമി ഓഫ് ഫോട്ടോഗ്രാഫി ,  ഫോട്ടോ പ്രദര്‍ശനവും സെമിനാറുകളും പരിശീലന ക്ലാസ്സുകളും ഉള്‍പ്പെടെ വ്യത്യസ്തയിനം  പരിപാടികളുമായി ആഗുസ്ത് 19 മുതല്‍ നാല് ദിവസത്തെ ആഘോഷത്തിനു  ഈ വര്‍ഷം മുതല്‍
തുടക്കം കുറിക്കുന്നു.  അതെ പോലെ കേരള സര്‍ക്കാരിന്റെ പബിക് റിലേഷന്‍സ് വകുപ്പ് തിരുവനന്തുപുരം  കനകക്കുന്നു കൊട്ടാരത്തില്‍  വിവിധ പരിപാടികളോടെ ഈ ദിവസം ആഘോഷിക്കുന്നു.   ഏകദേശം ഇരുപതിനായിരത്തോളം അംഗങ്ങളുള്ള കേരളത്തിലെ പ്രമുഖ ഫോട്ടോഗ്രാഫി സംഘടനയായ  AKPA  പ്രാദേശികമായി പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.  ഫോടോഗ്രഫെഴ്സിന്റെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഈ പരിപാടികള്‍ ഏറെ ആള്‍ക്കാര്‍ക്ക്  പ്രയോജനം ചെയ്യുന്നു.   ഫോടോഗ്രഫിയില്‍ താല്പര്യമുള്ളവര്ക്ക് പ്രാദേശികഭാര ഭാരവാഹികളുമായി      ബന്ധപ്പെട്ട് തികച്ചും സൌജന്യമായി ഇത്തരം പരിശീലന  പരിപാടികളില്‍ പങ്കെടുക്കാവുന്നതാണ്.