Tuesday, August 18, 2009

ഓഗസ്റ്റ്‌ 19 ലോക ഫോട്ടോഗ്രാഫി ദിനം .പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രശസ്തമായ കണ്ടു പിടുത്തങ്ങളില്‍ ഒന്നായ ഫോട്ടോഗ്രാഫി യുടെ തുടക്കം പാരീസില്‍ നിന്നാണെന്നു അവകാശപ്പെടുന്നത് 1839 ആഗസ്ത്‌ 19 നായിരുന്നു. മറു വാദഗതികളെ നിഷ്പ്രഭമാക്കി ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി പരക്കെ അംഗീകരിക്കപ്പെട്ടു. പിന്നീട് ഈ ദിനത്തെ ലോക ഫോട്ടോഗ്രാഫി ദിനമായി ലോകം മുഴുവന്‍ കൊണ്ടാടുന്നു. ഇന്ത്യ നാഷണല്‍ ഫോട്ടോഗ്രാഫി കൌണ്‍സില്‍ 1991 മുതല്‍ക്കാണ് ആഗസ്ത്‌ 19 ലോക ഫോട്ടോഗ്രാഫി ദിനമായി കൊണ്ടാടുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയത്. എന്നാല്‍ പ്രചാരണത്തിന്റെ അഭാവം മൂലം നമ്മുടെ രാജ്യത്ത് ഈ ദിനത്തിന്റെ പ്രാധാന്യം എടുത്തു കാട്ടാന്‍ ആയില്ല എന്നത് ഒരു ന്യൂനതയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ ഫോട്ടോഗ്രാഫി ക്ലബ്ബുകളും സംഘടനകളും വൈവിധ്യമാര്‍ന്ന ഫോട്ടോ പ്രദര്‍ശനങ്ങളും സെമിനാറുകളും ഈ ദിനത്തില്‍ ഒരുക്കുന്നു എന്നത് ശ്രദ്ധേയമാണ്. കൊല്‍ക്കത്തയിലെ നാഷണല്‍ അക്കാദമി ഓഫ് ഫോട്ടോഗ്രാഫി , ഫോട്ടോ പ്രദര്‍ശനവും സെമിനാറുകളും പരിശീലന ക്ലാസ്സുകളും ഉള്‍പ്പെടെ വ്യത്യസ്തയിനം പരിപാടികളുമായി ആഗുസ്ത് 19 മുതല്‍ നാല് ദിവസത്തെ ആഘോഷത്തിനു ഈ വര്ഷം മുതല്‍
തുടക്കം കുറിക്കുന്നു. അതെ പോലെ കേരള സര്‍ക്കാരിന്റെ പബിക് റിലേഷന്‍സ് വകുപ്പ് തിരുവനന്തുപുരം കനകക്കുന്നു കൊട്ടാരത്തില്‍ വിവിധ പരിപാടികളോടെ ഈ ദിവസം ആഘോഷിക്കുന്നു. ഏകദേശം ഇരുപതിനായിരത്തോളം അംഗങ്ങളുള്ള കേരളത്തിലെ പ്രമുഖ ഫോട്ടോഗ്രാഫി സംഘടനയായ AKPA പ്രാദേശികമായി പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഫോടോഗ്രഫെഴ്സിന്റെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഈ പരിപാടികള്‍ ഏറെ ആള്‍ക്കാര്‍ക്ക് പ്രയോജനം ചെയ്യുന്നു. ഫോടോഗ്രഫിയില്‍ താല്പര്യമുള്ളവര്‍ക്ക് പ്രാദേശികഭാര ഭാരവാഹികളുമായി ബന്ധപ്പെട്ട് തികച്ചും സൌജന്യമായി ഇത്തരം പരിശീലന പരിപാടികളില്‍ പങ്കെടുക്കാവുന്നതാണ്.

Tuesday, August 04, 2009

ഡെപ്ത് ഓഫ് ഫീല്‍ഡ്

Photobucket


കൈപ്പള്ളി അയച്ചു തന്നതാണ് ഈ പടം. ചൈനയിലെ വന്മതിലെ ഒരിടമാണ് ലൊക്കേഷന്‍. ചിത്രത്തില്‍ കാണുന്ന പോലെ ഒരു തുടലില്‍ ദമ്പതികള്‍ ഒരു പൂട്ട് പൂട്ടിയിടുന്നു. ഇങ്ങനെ ചെയ്താല്‍ ദാമ്പത്യജീവിതം കൂടുതല്‍ ദൃഢമാകും എന്നാണ് വിശ്വാ‍സം.

ടെക്കിനിക്കല്‍ ഡാറ്റ:
ExposureTime - 1/125 seconds
FNumber - 8.00
ExposureProgram - Normal program
MeteringMode - Multi-segment
FocalLength - 35 mm
ExposureMode - Auto
White Balance - Auto


  • മനോഹരമായ ഒരു പടമാണിത്. DOF (Depth of Field) നന്നായി കണ്ട്രോള്‍ ചെയ്തിരിക്കുന്നു. f8-ലും ഇത്ര കുറവ് DOF കിട്ടിയത്കൊണ്ട് പടം എടുത്തത് 35mm മാക്രോ ഉള്ള Prime ലെന്‍സ് ഉപയോഗിച്ചാണ് എന്ന് അനുമാനിക്കുന്നു.

  • ഫോട്ടോയുടെ ഇടതുവശത്ത് താഴെ കാണുന്ന ലൈനുകള്‍ പൂട്ടുകളുടെ ലൈനിനെ നന്നായി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പക്ഷെ ഏറ്റവും ഇടതുവശത്ത്, ഫോട്ടോയുടെ ഇടത് അരികിന് പാരലല്‍ ആയി കാണുന്ന ലൈനും, ആ ലൈനിന് മുകളില്‍ (ഇടത്, മുകളില്‍) കാണുന്ന കൈ (?) ഫോട്ടോയില്‍ അത്ര അനിവാര്യമാണെന്ന് തോന്നുന്നില്ല. അത് ക്രോപ്പ് ചെയ്ത് വേര്‍ഷന്‍ താഴെ കൊടുക്കുന്നു. ക്രോപ്പിങ്ങ് കൊണ്ട് ഫോട്ടോയുടെ ടോട്ടാലിറ്റിയില്‍ ദോഷപരമായ മാറ്റമൊന്നും വന്നിട്ടില്ലെന്ന് തോന്നുന്നു (എന്റെ അഭിപ്രായത്തില്‍. നമുക്ക് ചര്‍ച്ചചെയ്യാം).


Photobucket


  • വേറെ ഒരു ആംഗിള്‍ കൂടി പരീക്ഷിക്കാവുന്ന ഒരു പടമായിരുന്നു ഇത് എന്നു തോന്നുന്നു. അതായത് ഈ പടത്തില്‍ പൂട്ടുകളുടെ നിര വലതു ഭാഗത്ത് മുകളില്‍ നിന്ന് തുടങ്ങി ഇടതുഭാഗത്ത് മുകളില്‍ തന്നെ അവസാനിക്കുന്നതിന് പകരം, വലതുഭാഗത്ത് മുകളില്‍ നിന്ന് തുടങ്ങി ഇടതുഭാഗത്ത് ഫോട്ടോയുടെ മധ്യത്തിലായി (Vertically Middle) അവസാനിക്കുന്ന രീതിയില്‍ എടുത്തിരുന്നെങ്കില്‍ കുറച്ചുകൂടി powerful ആയ ഒരു കോമ്പോസിഷന്‍ ആകുമായിരുന്നില്ലേ?


ബാക്കി വായനക്കാന്‍ പറയൂ.

- കുട്ടു
for C4Camera.


Update (by Kuttu, on Aug 06, 2009)
ഈ പടത്തില്‍ ഗോള്‍ഡന്‍ റേഷ്യോ റൂള്‍ apply ചെയ്താല്‍:

Photobucket

ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ പിന്നിലെ ടെക്നിക്കൽ കഥകൾ - സന്ദർശിക്കൂ

1. കാഴ്ചക്കിപ്പുറം
2. ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടൽ

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP