ഡെപ്ത് ഓഫ് ഫീല്‍ഡ്
കൈപ്പള്ളി അയച്ചു തന്നതാണ് ഈ പടം. ചൈനയിലെ വന്മതിലെ ഒരിടമാണ് ലൊക്കേഷന്‍. ചിത്രത്തില്‍ കാണുന്ന പോലെ ഒരു തുടലില്‍ ദമ്പതികള്‍ ഒരു പൂട്ട് പൂട്ടിയിടുന്നു. ഇങ്ങനെ ചെയ്താല്‍ ദാമ്പത്യജീവിതം കൂടുതല്‍ ദൃഢമാകും എന്നാണ് വിശ്വാസം.
ടെക്കിനിക്കല്‍ ഡാറ്റ:
ExposureTime - 1/125 seconds
FNumber - 8.00
ExposureProgram - Normal program
MeteringMode - Multi-segment
FocalLength - 35 mm
ExposureMode - Auto
White Balance - Auto
- മനോഹരമായ ഒരു പടമാണിത്. DOF (Depth of Field) നന്നായി കണ്ട്രോള്‍ ചെയ്തിരിക്കുന്നു. f8-ലും ഇത്ര കുറവ് DOF കിട്ടിയത്കൊണ്ട് പടം എടുത്തത് 35mm മാക്രോ ഉള്ള Prime ലെന്‍സ് ഉപയോഗിച്ചാണ് എന്ന് അനുമാനിക്കുന്നു.
- ഫോട്ടോയുടെ ഇടതുവശത്ത് താഴെ കാണുന്ന ലൈനുകള്‍ പൂട്ടുകളുടെ ലൈനിനെ നന്നായി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പക്ഷെ ഏറ്റവും ഇടതുവശത്ത്, ഫോട്ടോയുടെ ഇടത് അരികിന് പാരലല്‍ ആയി കാണുന്ന ലൈനും, ആ ലൈനിന് മുകളില്‍ (ഇടത്, മുകളില്‍) കാണുന്ന കൈ (?) ഫോട്ടോയില്‍ അത്ര അനിവാര്യമാണെന്ന് തോന്നുന്നില്ല. അത് ക്രോപ്പ് ചെയ്ത് വേര്‍ഷന്‍ താഴെ കൊടുക്കുന്നു. ക്രോപ്പിങ്ങ് കൊണ്ട് ഫോട്ടോയുടെ ടോട്ടാലിറ്റിയില്‍ ദോഷപരമായ മാറ്റമൊന്നും വന്നിട്ടില്ലെന്ന് തോന്നുന്നു (എന്റെ അഭിപ്രായത്തില്‍. നമുക്ക് ചര്‍ച്ചചെയ്യാം).
- വേറെ ഒരു ആംഗിള്‍ കൂടി പരീക്ഷിക്കാവുന്ന ഒരു പടമായിരുന്നു ഇത് എന്നു തോന്നുന്നു. അതായത് ഈ പടത്തില്‍ പൂട്ടുകളുടെ നിര വലതു ഭാഗത്ത് മുകളില്‍ നിന്ന് തുടങ്ങി ഇടതുഭാഗത്ത് മുകളില്‍ തന്നെ അവസാനിക്കുന്നതിന് പകരം, വലതുഭാഗത്ത് മുകളില്‍ നിന്ന് തുടങ്ങി ഇടതുഭാഗത്ത് ഫോട്ടോയുടെ മധ്യത്തിലായി (Vertically Middle) അവസാനിക്കുന്ന രീതിയില്‍ എടുത്തിരുന്നെങ്കില്‍ കുറച്ചുകൂടി powerful ആയ ഒരു കോമ്പോസിഷന്‍ ആകുമായിരുന്നില്ലേ?
ബാക്കി വായനക്കാന്‍ പറയൂ.
- കുട്ടു
for C4Camera.
Update (by Kuttu, on Aug 06, 2009)
ഈ പടത്തില്‍ ഗോള്‍ഡന്‍ റേഷ്യോ റൂള്‍ apply ചെയ്താല്‍:
24 comments:
ഡെപ്ത് ഓഫ് ഫീല്‍ഡിനെ പറ്റി ഒരല്‍പ്പം
കുറച്ചുകൂടി foreground കൊടുത്തുകൊണ്ട് ചെയ്‌താല്‍ ഒന്നുകൂടി നന്നാകുമായിരുന്നോ...
കുട്ടു സൂചിപ്പിച്ചതുപ്പോലെ വേറെ ആങ്കിളിലും കുറേക്കൂടി നല്ല ഫ്രെയിം കിട്ടാന്‍ സാധ്യതയുണ്ട്.
f8ആണെന്ന് കണ്ടപ്പോള്‍ ഒന്ന് ഞെട്ടി.. കാരണം ഇത്ര ചെറിയ ഏറിയ എങ്ങനെ ഒപ്പിച്ചു എന്നതായിരുന്നു സംശയം. പക്ഷെ എടുത്ത ആള്‍ കൈപ്പള്ളി ആണെന്ന് കണ്ടപ്പോള്‍ ഞെട്ടല്‍ മാറി. പുള്ളിയുടെ പല ഫോട്ടോകളും മുമ്പ് കണ്ടിട്ടുണ്ട്.. എല്ലാം കിടിലന്‍.
ചിത്രത്തിലെ കൈ ക്രോപ് ചെയ്തു കളഞ്ഞപ്പോള്‍ പടം ഭംഗിയായി. രണ്ടാമത്തെ ചിത്രം കിടിലന്‍.
ഓഫ് : അപ്പോള്‍ താഴുകള്‍ തുരുമ്പിച്ചു തുടങ്ങി...
ഇതിനെക്കുറിച്ച് അഭിപ്രായിക്കാന്‍ ഉള്ള വിവരം എനിക്കില്ല. ബാക്കി ഉള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കട്ടെ
യാത്രയുടെ തിരക്കിനിടയിൽ അധികം ശ്രദ്ധ കൊടുക്കാതെ പെട്ടന്നെടുത്ത ഒരു ചിത്രം പോലെ തോന്നുന്നു. ഫോർഗ്രൌണ്ട് തീരെയില്ല. നീണ്ടു കിടക്കുന്ന പൂട്ടുകളിൽ ഒരെണ്ണത്തിൽ ഫോക്കസ്സ് ചെയ്തതാണോ? ഫോർഗ്രൌണ്ടിലെ ആ കുറവ് ഒരു ക്രോപ്പ് ചെയ്യപ്പെട്ട ചിത്രമാണോ എന്നൊരു സംശയം ജനിപ്പിക്കുന്നു. ( ഒരു കൈപ്പള്ളി ചിത്രത്തിന്റെ പൂർണ്ണത കാണാനില്ല. അതു നോക്കുന്നില്ല, ഫോട്ടോഗ്രാഫറല്ല, ഫോട്ടോയാണ് താരം!) ജേർണലിസ്റ്റിക് സെൻസ്സിൽ കുഴപ്പമില്ലാത്ത ഒരു ഷോട്ട്, എന്നാൽ കലാപരമായ മേന്മകൾ കാണുവാൻ എനിക്ക് സാധിക്കുന്നില്ല.
എന്താണ് കൈപ്പള്ളിയുടെ മനസ്സിലുണ്ടായിരുന്നത് എന്നറിയാതെ വിഷയമുമായി ‘ബന്ധമില്ലാത്ത കൈ’ എന്നെങ്ങെനെ പറയും? ഫോട്ടോഗ്രാഫറുടെ മനസ്സിൽ ഈ ഫോട്ടോ എടുക്കുമ്പോഴും വിശ്വാസികൾ ( അന്ധവിശ്വാസികൾ) പൂട്ടുന്ന പരിപാടി തുടരുന്നു എന്ന അർത്ഥത്തിൽ ആ കൈ അവിടെ മനപ്പൂർവം ഇട്ടതാണെങ്കിലോ?
ആ താഴെയുള്ള ഓട( ലൈൻ) അതും ആ അവ്യക്തമായ കൈയിലേക്ക് കൺവേർജ് ചെയ്യുന്നു എന്നതു കൊണ്ട് അതും ചിത്രതിലെ ഒരു ആവശ്യമില്ലാത്ത / പ്രാധാന്യമില്ലാത്ത ഘടകമായി എനിക്ക് തോന്നുന്നില്ല.
പൂട്ടുകളുടെ നിരയെക്കാൾ എന്നെ ആകർഷിച്ചത് ആ ചുവന്ന റിബൺ പോലുള്ള തുണി കഷണങ്ങളും ഫോക്കസിലുള്ള പൂട്ടിന്റെ വിശദാംശങ്ങളും ആ ചങ്ങലയിലെ / പൂട്ടിന്റെ തുരുമ്പിച്ച വിശദാംശങ്ങളുമാണ്. ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ പെട്ടന്നെന്റെ മനസ്സിൽ തെളിയുന്നത് ഡെപ്ത് തീരെ കുറഞ്ഞ ഒരു പൂട്ടും അതിന്റെ വിശദാംശങ്ങളും അടങ്ങിയ ഒരു ക്ളോസപ്പ് ഫ്രെയിമാണ്.
കുട്ടു പറഞ്ഞതു പോലെ എഫ് 8 ഒരു മാക്രോയായിരുന്നോ?
ഇങ്ങേയറ്റത്തേതില്‍ ഫോക്കസ് ചെയ്യാതെ, ഒന്നോ രണ്ടോ പൂട്ടിനു ശേഷമുള്ള ഒന്നില്‍ ഫോക്കസ് ചെയ്തിരുന്നെങ്കിലോ?
കൈ കുഴപ്പമുണ്ടെന്നു തോന്നുന്നില്ല, പക്ഷെ ഓട അനാവശ്യമാണെന്നു തന്നെ തോന്നുന്നു.
ജേണലിസ്റ്റിക് സെന്‍സില്‍ ഇങ്ങിനെയൊരു ഫോട്ടോയ്ക്ക് പ്രാധാന്യം കുറവല്ലേ? വാര്‍ത്തയ്ക്കനുസരിച്ചിരിക്കും. സ്വാതന്ത്ര്യമില്ലാത്ത ഏതെങ്കിലും ജനതയെപ്പറ്റി മാധ്യമത്തിലോ മറ്റോ ഒരു ലേഖനമെഴുതുമ്പോള്‍ ഇത് ഉപയോഗിച്ചേക്കാം. (ലോക്ക് എന്നു സേര്‍ച്ച് ചെയ്യുമ്പോള്‍ ഇതു വന്നാലേ... ;-) അതല്ലാതെ, ഇങ്ങിനെയൊരു അന്ധവിശ്വാസത്തെക്കുറിച്ച് ഒരു ന്യൂസ് വരുന്നതിനൊപ്പമാണെങ്കില്‍, ഒരാള്‍ പൂട്ടുന്നതായി മറ്റോ ഉള്ള വൈഡ് ആംഗിള്‍ ചിത്രമാവും യോജിക്കുക.
ഡെപ്ത് ഇനിയും കുറച്ച് പൂട്ടിന്റെ ക്ലോസപ്പ് എടുക്കുമ്പോള്‍, ഒരു പൂട്ട് എന്നതിനപ്പുറം എന്തെങ്കിലും പ്രാധാന്യം അതിനുണ്ടാവുമോ? വന്മതില്‍, അന്ധവിശ്വാസം എന്നിവയൊക്കെ മിസ് ആവില്ലേ? കൈപ്പള്ളി എടുത്തിട്ടുണ്ടായിരിക്കുവാന്‍ സാധ്യതയുള്ള മറ്റ് ആംഗിളുകളിലെ ചിത്രങ്ങള്‍ കൂടി കാണുവാന്‍ കഴിഞ്ഞെങ്കില്‍ നല്ലതായിരുന്നു.
--
സപ്തന്‍:
കൈയുടെ കാര്യം. ഒന്നാമത് അത് കൈ ആണൊ എന്ന കാര്യത്തില്‍ത്തന്നെ എനിക്ക് ചെറിയ സംശയമുണ്ട്. അത് ഇനി കൈ ആണെന്നിരിക്കട്ടെ, സപ്തന്‍ പറഞ്ഞപോലെ ലൈന്‍സ് കണ്‍വേര്‍ജ് ചെയ്യുന്നുണ്ട്.
കൈ ഒരല്‍പ്പംകൂടി വ്യക്തമായിരുന്നെങ്കില്‍ എല്ലാം കൂടി ബാലന്‍സ് ചെയ്തേനേ. ഇതിലും നല്ലൊരു മൊമന്റ് ആകുമായിരുന്നു അത്.
കെട്ടിയിടുന്ന മൊമന്റ് ആണ് എടുക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കൈപ്പള്ളി - കൈ അടക്കം - നിഷ്പ്രയാസം എടുക്കുമായിരുന്നല്ലൊ എന്നും ഞാന്‍ ചിന്തിച്ചു.
അതുകൊണ്ടാണ് അത് അറിയാതെ വന്നുപെട്ടതാണ് എന്ന നിഗമനത്തില്‍ എത്തിയത്. ഈ ഫോട്ടോയെപ്പറ്റി കൈപ്പള്ളി അയച്ചുതന്നത് ഇതാണ്
“ DOFനെ കുറിച്ചു് ഒരു പഠനത്തിനു് അന്യെജ്യമായിരിക്കും.
ചൈനയിലെ വൻമതിലി കണ്ട ഒരു ദൃശ്യമാണു്. ദമ്പതികൾ ഇവിടെ ഒരു തുടലിൽ ഒരു പൂട്ട് പൂട്ടിയിടും. ഇങ്ങനെ ചെയ്യുന്നതുകൊണ്ടു് അവരുടേ ദാമ്പത്യ ജീവിതം
കൂടുതൽ ദൃടപ്പെടും എന്നാണു അന്ഥവിശ്വാസം...”
പോസ്റ്റില്‍ എഴുതിയപ്പോള്‍ അന്ധവിശ്വാസം എന്നത് മാറ്റി വിശ്വാസം എന്നാക്കി എന്നുമാത്രം. വിശ്വാസം അന്ധമോ അല്ലാത്തതോ ആകട്ടെ. അതല്ലല്ലൊ നമ്മുടെ വിഷയം..
എന്തായാലും കൈപ്പള്ളി തന്നെ പറയട്ടെ ബാക്കി.
ഹരീ:
വിവരണം ഇല്ലെങ്കില്‍ ഈ പടത്തില്‍ കാര്യമായി ഒന്നുമില്ല. കുറേ made in china പൂട്ടുകള്‍ തൂക്കിയിട്ടിരിക്കുന്നു.
പക്ഷെ ഒരല്‍പ്പം വിവരണംകൂടി ആയപ്പോള്‍, നമ്മുടെ വീക്ഷണകോണ്‍ മാറുന്നു. ജനങ്ങളുടെ (അന്ധ?)വിശ്വാസത്തിന്റെ ഒരു ഉദാഹരണമായി ഈ ഫോട്ടോ.
സപ്തന്‍:
ഫോര്‍ഗ്രൌന്‍ഡ്:
Made in china പൂട്ട് തന്നെയല്ലെ ഇതിന്റെ ഫോര്‍ഗ്രൌന്‍ഡ്. പ്രത്യേകിച്ച് ഡയഗണല്‍ കോമ്പൊസിഷന്‍ ആയ സ്ഥിതിക്ക് ആ പൂട്ടിനെ ഫോര്‍ഗ്രൌന്‍ഡ് ആയി എടുക്കുന്നതില്‍ തെറ്റുണ്ടോ?
ഇതിൽ Made in China എന്നെഴുതിയിരിക്കുന്നതിലാണു് focus കൊടുത്തിരിക്കുന്നതു്. മറ്റെല്ലാം അപ്രസക്തം. ഇന്നത്തെ Communist ചൈനയിൽ നടക്കുന്ന ഒരു സമ്പ്രദായമാണു് ഇതിലെ വിഷയം. Golden Ratio അനുസരിച്ചാണു് ചിത്രത്തിന്റെ focal point നിശ്ചയിച്ചിരിക്കുന്നതു്. പലരും ചൂണ്ടിക്കാണിച്ചതു പോലെ aesthetically അത്ര മെച്ചപ്പെട്ട ഒരു ചിത്രമല്ല.
Short DOF ഉപയോഗിച്ച് എങ്ങനെ ചിത്രത്തിന്റെ മദ്ധ്യ ബാഗത്തിൽ നിന്നും കാണികളുടെ ശ്രദ്ധ നാം ഉദ്ദേശിക്കുന്ന ഭാഗത്തേക്ക് കേന്ത്രീകരിക്കാം എന്നുള്ളതായിരുന്നു എന്റെ ഉദ്ദേശം.
Technically ഈ ചിത്രം അല്പം challenging ആയിരുന്നു. അന്നു് പ്രകാശം കുറഞ്ഞ സമയമായിരുന്നു. മാത്രമല്ല ചുവരിനോടു് ചേർന്നു നിന്ന് Maximum coverage കിട്ടുക എളുപ്പമല്ലായിരുന്നു. Tourist കേന്ദ്രങ്ങളിൽ ചിത്രം എടുക്കുമ്പോൾ touristകളെ ഒഴിവാക്കി എടുക്കുന്നതും എളുപ്പമല്ല.
@saptan
അണ്ണ ചൈന മൊത്തം മനുഷ്യരാണു്. എങ്ങോട്ടു് തിരിഞ്ഞാലും ജനം. അതുകൊണ്ടാണു് ആ കൈ ഒഴിവാക്കാൻ പറ്റാത പോയതു്. ഞാൻ ഇവിട എടുത്ത മറ്റെ ചിത്രങ്ങൾ നിങ്ങളാരും കാണാത്തതു് എന്റ "ഫാ"ഗ്യം.
@പൈങ്ങോടന്‍
അങ്ങനെ മാത്രം പറയല്ലും, എന്തരെങ്കിലും പറ ചെല്ല.
@ദീപക് രാജ്
ഇതിനു് ഉപയോഗിച്ച Lense Canon EF 14mm f/2.8 L. F8ലും F10ലും തന്നെ നല്ലപോലും blurringഉം bokaയും കിട്ടുന്ന അനേകം lenses ഉണ്ടു്.
@ഏകലവ്യന്‍ ,ഹരീ, കുട്ടു, അഭിപ്രായങ്ങൾ പറഞ്ഞ എല്ലാ സുഹൃത്തുക്കൾക്കും നന്ദി.
Sorry Lense മാറിപ്പോയി
it is a Sigma
എനിക്ക് ഈ ഫോട്ടോയെപ്പറ്റി അഭിപ്രായങ്ങള്‍ ഒന്നും പറയാനില്ല. പക്ഷേ ഇവിടെക്കണ്ട രണ്ടു സ്റ്റേറ്റ്മെന്റുകളെപ്പറ്റി ഒരല്‍പ്പം പറഞ്ഞോട്ടേ.
1. കുട്ടു എഴുതുന്നു “f8-ലും ഇത്ര കുറവ് DOF കിട്ടിയത്കൊണ്ട് പടം എടുത്തത് 35mm മാക്രോ ഉള്ള Prime ലെന്‍സ് ഉപയോഗിച്ചാണ് എന്ന് അനുമാനിക്കുന്നു“
2. ദീപക് രാജ് എഴുതുന്നു: “f8ആണെന്ന് കണ്ടപ്പോള്‍ ഒന്ന് ഞെട്ടി.. കാരണം ഇത്ര ചെറിയ ഏറിയ എങ്ങനെ ഒപ്പിച്ചു എന്നതായിരുന്നു സംശയം. പക്ഷെ എടുത്ത ആള്‍ കൈപ്പള്ളി ആണെന്ന് കണ്ടപ്പോള്‍ ഞെട്ടല്‍ മാറി“
ഡെപ്ത് ഓഫ് ഫീല്‍ഡ് എന്നതിനെപ്പറ്റിയുള്ള ഒരു സര്‍വ്വസാധാരണ തെറ്റിദ്ധാരണയില്‍ നിന്നാണ് ഈ രണ്ടു പ്രസ്താവനകളും ഉണ്ടായിരിക്കുന്നത്. അപ്പര്‍ച്ചര്‍ എന്ന സംഗതി ഡെപ്ത് ഓഫ് ഫീല്‍ഡ് നിര്‍ണ്ണയിക്കുന്ന നാലുകാര്യങ്ങളില്‍ ഒന്നു മാത്രമാണ്. (ഉപയോഗിച്ച ലെന്‍സിന്റെ ഫോക്കല്‍ ലെങ്ത്, ക്യാമറയില്‍ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിലേക്കുള്ള അകലം, ഇമേജ് മാഗ്നിഫിക്കേഷന്‍ എന്നിവയാണ് മറ്റു മൂന്നുകാര്യങ്ങള്‍. ഇവിടെ f/8 ലും ഇത്രകുറഞ്ഞ ഡെപ്ത് ഓഫ് ഫീല്‍ഡ് കിട്ടിയിരിക്കുന്നത് ലെന്‍സിന്റെ ഫോക്കല്‍ ലെങ്ത് 35mm ആയതുകൊണ്ടോ, ഫോട്ടോ എടുത്തത് കൈപ്പള്ളി ആയതുകൊണ്ടോ അല്ല എന്നു മനസ്സിലാക്കൂ. കൈപ്പള്ളിതന്നെ പറഞ്ഞിട്ടുണ്ട് Made in China എന്നെഴുതിയിരിക്കുന്ന ഭാഗമാണ് ഫോക്കസ് ചെയ്ത ഏരിയ, ബാക്കിയെല്ലാം അപ്രസക്തം എന്ന്. ഈ ചിത്രത്തിന്റെ Perspective, പൂട്ടുകളുടെ വലിപ്പം ഇവവച്ചു നോക്കിയാല്‍ ഫോക്കസ് ചെയ്തിരിക്കുന്ന പൂട്ട് ക്യാമറയില്‍ നിന്നും ഏകദേശം രണ്ടോ മൂന്നോ അടിമാത്രം അകലെയാണെന്നു ഞാന്‍ അനുമാനിക്കുന്നു. അത്രയും അകലത്തില്‍ ഈ ലെന്‍സ് രൂപപ്പെടുത്തുന്ന DoF വെറും 0.29 to 0.69 feet മാത്രം. അതാണ് ഈ ചിത്രത്തില്‍ കാണുന്നത്. സംശയമുള്ളവര്‍ക്ക് ഈ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ചു നോക്കാം.
അപ്പുവില്ലാതെ എന്തു് photo അവലോകനം.
അപ്പു പറഞ്ഞതാണു് അതിന്റെ ഒരു മാതമാറ്റിക്സ്.
ശരിയാണ് അപ്പുവേട്ടന്‍ പറഞ്ഞത്...
തിരുത്തിന് നന്ദി..
ഞാന്‍ ആ ആംഗിള്‍ ആലോചിച്ചില്ല.
എന്റെ പിഴ... വലിയ പിഴ. ശ്ശെ.. :)
"Golden Ratio അനുസരിച്ചാണു് ചിത്രത്തിന്റെ focal point നിശ്ചയിച്ചിരിക്കുന്നതു്"
ആര്‍ക്കെങ്കിലും ലളിതമായ ഒരു വിവരണം തരാന്‍ പറ്റുമെങ്കില്‍ ഉപകാരം.
@ഏകലവ്യൻ
ഇതു വായിക്കു
നമ്മൾ ഇന്ത്യാക്കാരാണു് ഈ സാദനം കണ്ടുപിടിക്കുന്നതു്. പിന്നെ ഇതിന്റെ credit
Leonardo of Pisa എന്ന വേറൊരു അണ്ണൻ തപ്പിയെടുത്തു് സ്വന്തമാക്കി അങ്ങേരുടെ പേരിട്ടു.
പക്ഷെ നമ്മൾ ഇന്ത്യാക്കാർ ഇതു് കാര്യമായി എങ്ങും പ്രയോഗിച്ചു കണ്ടില്ല.
ലോകം കണ്ട ഏറ്റവും വലിയ പുപ്പുപ്പുലി: (ശാസ്ത്രജ്ഞൻ/ചിത്രകാരൻ/Architect/ Aeronautical Engineer) ലിയോനാർടോ ഡ വിഞ്ചി ആണെന്നാണു് ചിലർ പറയുന്നതു്. അച്ചായൻ വരച്ച എല്ലാ ചിത്രങ്ങളിലും ഈ കണക്ക് പ്രയോഗിച്ചിട്ടുണ്ടു.
പ്രപഞ്ചത്തിലുള്ള എല്ലാ geometric progressionഉം ഈ കണക്ക് ദൃശ്യമാകുന്നുണ്ടു്.
ഇതും വായിച്ചു നോക്കുക.
അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് സൂര്യകാന്തിപ്പൂക്കളുടെ നടുവിലുള്ള ഭാഗത്തിന്റെ അറേഞ്ച്മെന്റ്..
@കൈപ്പള്ളി, കുട്ടു;
പ്രതികരണങ്ങള്‍ക്ക് നന്ദി, ലിങ്കില്‍ പോയി വായിച്ചു നോക്കി. സത്യം പറയട്ടെ, കാര്യമായി ഒന്നും പിടികിട്ടിയില്ല. ഞാന്‍ വിചാരിച്ചു റൂള്‍ ഓഫ് തേര്‍ഡ് പോലെ പെട്ടന്ന് മനസ്സിലാക്കി എടുക്കാവുന്ന വല്ലതുമായിരിക്കുമെന്ന്. സൌകര്യപ്പെടുകയാനെങ്കില്‍ നമ്മുടെ പൂട്ട് ചിത്രത്തിന്റെ സഹായത്തോടെ ഒന്ന് വിശദീകരിക്കാമോ.
ഏകലവ്യന്‍:
കൈപ്പള്ളിയുടെ ഈ പടം ഗോള്‍ഡന്‍ റേഷ്യോ-യുടെ വിശകലനത്തിന് എത്രത്തോളം അനുയോജ്യമാണ് എന്ന് എനിക്ക് സംശയമുണ്ട്.
ഗോള്‍ഡന്‍ റേഷ്യോ സംഭവം സിമ്പിളാണ്. പക്ഷെ അത് പറഞ്ഞു മനസ്സിലാക്കിത്തരാന്‍ ഒരല്‍പ്പം ബുദ്ധിമുട്ടാണ്. ഒരുപാട് എഴുതേണ്ടി വരും. അതിനാല്‍ വളരെ ചുരുക്കി ചില കാര്യങ്ങള്‍ പറയാം. പിന്നീട് വിവിധ ഫോട്ടോകള്‍ നിരീക്ഷിക്കൂ. അപ്പോള്‍ കാര്യം പെട്ടെന്ന് മനസ്സിലാകും.
ശില്‍പ്പകല, പെയിന്റിങ്ങ്, ഫോട്ടോഗ്രാഫി തുടങ്ങിയ കലാരൂപങ്ങള്‍ക്ക് ഭംഗി നല്‍കുന്ന പ്രധാന ഘടകം അനുപാതം (proportion) ആണെന്നറിയാമല്ലോ. ഇത് മനസ്സിലാക്കാന്‍ ലളിതമായ ഒരു ഉദാഹരണം പറയാം.
ഫിഗര്‍ റാണി കത്രീന കൈഫിനെ മനസ്സില്‍ ധ്യാനിക്കുക. എന്നിട്ട് പുള്ളിക്കാരത്തിയുടെ തല മാത്രം കുമ്പളങ്ങ പോലെ വീര്‍ത്തിരിക്കുന്നതായി സങ്കല്‍പ്പിച്ചുനോക്കൂ. എന്തൊരു വൃത്തികേടാ അല്ലേ..?
എന്തുകൊണ്ടാണ് അത് വൃത്തികേടായി നമുക്ക് തോന്നിയത് ..?
തലയുടെ വലിപ്പം, ശരീരത്തിന് ആനുപാതികമല്ല എന്നതല്ലേ കാരണം. അതായത് ശരീരത്തിലെ ഓരോ ഭാഗങ്ങളുടെ വലിപ്പത്തിലും, അവ തമ്മിലുള്ള അകലത്തിനും ഒരു ‘പ്രത്യേക‘ അനുപാതം നിലനിര്‍ത്തിയാലേ സൌന്ദര്യം ഉണ്ടാകൂ.
ഈ അനുപാതത്തിന്റെ കാര്യത്തില്‍ ultimate നമ്മുടെ ഐശ്വര്യ തന്നെ. മുഖത്തിന്റെ ആകൃതിയും, കണ്ണുകളുടേയും ചുണ്ടുകളുടേയും വലിപ്പവും അകലവും എല്ലാം കിറുകൃത്യം പ്രൊപ്പോര്‍ഷനില്‍. അതുകൊണ്ട് അവരെ കാണുന്ന ഭൂരിപക്ഷം പേര്‍ക്കും അവര്‍ ഒരു സുന്ദരിയായി തോന്നുന്നു.
ഇനി ഫോട്ടോഗ്രാഫിയിലേക്ക് വരാം.
ഫോട്ടോയിലെ ഒബ്ജക്റ്റുകള്‍ തമ്മില്‍ ഇങ്ങനെ ‘സുവര്‍ണ്ണ അനുപാതം‘ നിലനിര്‍ത്തിയാല്‍ ഫോട്ടോയ്ക്ക് കൂടുതല്‍ ഭംഗിയുണ്ടാകും എന്നകാര്യം മനസ്സിലായല്ലോ.
ഈ ചിത്രം നോക്കൂ. ചിത്രത്തിലെ A എന്ന ഭാഗവും B എന്ന ഭാഗവും തമ്മില്‍ ഒരു അനുപാതം ഉണ്ട്. ഇതേ അനുപാതമാണ് C യും D യും തമ്മില്‍. ഇത് E F G എന്ന ഭാഗത്തിലൂടെ ഇന്‍ഫിനിറ്റിയിലേക്ക് നീങ്ങുന്നു. ഇനി A B C D .. തുടങ്ങിയ ഭാഗങ്ങളിലൂടെ ഒരു ലൈന്‍ വരച്ചുനോക്കൂ. Spiral ഷേപ്പ് അല്ലേ കിട്ടുന്നത് ?
സൂര്യകാന്തിപ്പൂവിന്റെ ഈ ഫോട്ടോ നോക്കൂ എത്ര മനോഹരമായാണ് പ്രകൃതി അനുപാതം നിലനിര്‍ത്തിയിരിക്കുന്നത്?
ഇനി, ഗൂഗിളില്‍ golden mean, golder ratio, golder spiral എന്നെല്ലാം സെര്‍ച്ച് ചെയ്യുക. കിട്ടുന്ന പടങ്ങളെ നിരീക്ഷിക്കൂ. അതിലെ ഒബ്ജക്റ്റ് പ്ലേസ്മെന്റ്സ്, സൈസ്, അനുപാതം എല്ലാം നിരീക്ഷിക്കൂ. കുറെ പടങ്ങള്‍ കണ്ടുകഴിയുമ്പോള്‍ കണ്‍സപ്റ്റ് പിടികിട്ടും.
സുവര്‍ണ്ണ അനുപാതം എന്നത് കടുകിട തെറ്റാതെ ശാസ്ത്രീയമായി തെളിയിക്കുന്നതിനേക്കാള്‍, “കൊള്ളാമല്ലൊ എല്ലാ ഒബ്ജക്റ്റുകളും നല്ല അനുപാതത്തിലാണ്“ എന്ന ഫീലാണ് പ്രധാനം.
ഏകലവ്യന്‍:
Post updated. കൈപ്പള്ളിയുടെ പടത്തില്‍ ഗോള്‍ഡന്‍ റേഷ്യോ apply ചെയ്തത് നോക്കൂ.
പ്രധാന പൂട്ട് spill over ചെയ്ത് നില്‍ക്കുന്നത്കൊണ്ട് ഈ പടം ഗോള്‍ഡന്‍ റേഷ്യോയ്ക്ക് ഉത്തമ ഉദാഹരണമാണ് എന്നൊന്നും പറയാന്‍ പറ്റില്ല.
എങ്കിലും അക്കാഡമിക്ക് ഇന്ററസ്റ്റിന് ഒന്നു ചെയ്തു നോക്കിയതാ...
കുട്ടു, കൈപ്പള്ളി;
വിവരണങ്ങള്‍ക്കു നന്ദി. ഇപ്പോള്‍ കുറച്ചൊക്കെ പിടികിട്ടി. കുട്ടു പറഞ്ഞപോലെ , നെറ്റിലും കുറെ പരതി നോക്കിയിട്ട് ബാക്കി സംശയങ്ങളുമായി വരാം...
നല്ല ചര്‍ച്ച, golden ratioയെപ്പറ്റിയുള്ള അറിവുകള്‍ക്കും നന്ദി! എന്റെ ഒരു DOF പരീക്ഷണത്തിന്റെ result ഇവിടെ കാണാം.
Camera/lens: Canon400D + 50mm/f1.8
Settings: Manual,ISO100,1/60,f1.8
Lighting: window light
ഞാനും പൈങ്ങോടന്റെ കക്ഷിയാ....
Golden Ratio യെ പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ, ക്രോപ്പിംഗ് എളുപ്പമാക്കാന്‍ ഉപകരിക്കുന്ന ചില വിവരങ്ങള്‍ ഇവിടെ പങ്കുവെക്കട്ടെ;
ഫോട്ടോഷോപ്പില്‍ റൂള്‍ ഓഫ് തേര്‍ഡ് വെച്ച് ക്രോപ്പ് ചെയ്യാന്‍ സഹായകമാവുന്ന ഒരു shape overlay ഉണ്ടാക്കുന്ന ട്യുട്ടൊരിയല് ഇവിടെ വായിക്കാം. ഇതേ രീതിയില്‍ത്തന്നെ golden ratio shape overlay യും ഉണ്ടാക്കാവുന്നതാണ്.
Golden ratio യിലും golden spiral ലും rule of third ലും ക്രോപ്പിംഗ് പരീക്ഷിക്കാവുന്ന ഒരു ചെറിയ സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
പരീക്ഷിച്ചതിനുശേഷം തുടര്‍ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു...
Post a Comment