Tuesday, August 18, 2009

ഓഗസ്റ്റ്‌ 19 ലോക ഫോട്ടോഗ്രാഫി ദിനം .



പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രശസ്തമായ കണ്ടു പിടുത്തങ്ങളില്‍ ഒന്നായ ഫോട്ടോഗ്രാഫി യുടെ തുടക്കം പാരീസില്‍ നിന്നാണെന്നു അവകാശപ്പെടുന്നത് 1839 ആഗസ്ത്‌ 19 നായിരുന്നു. മറു വാദഗതികളെ നിഷ്പ്രഭമാക്കി ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി പരക്കെ അംഗീകരിക്കപ്പെട്ടു. പിന്നീട് ഈ ദിനത്തെ ലോക ഫോട്ടോഗ്രാഫി ദിനമായി ലോകം മുഴുവന്‍ കൊണ്ടാടുന്നു. ഇന്ത്യ നാഷണല്‍ ഫോട്ടോഗ്രാഫി കൌണ്‍സില്‍ 1991 മുതല്‍ക്കാണ് ആഗസ്ത്‌ 19 ലോക ഫോട്ടോഗ്രാഫി ദിനമായി കൊണ്ടാടുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയത്. എന്നാല്‍ പ്രചാരണത്തിന്റെ അഭാവം മൂലം നമ്മുടെ രാജ്യത്ത് ഈ ദിനത്തിന്റെ പ്രാധാന്യം എടുത്തു കാട്ടാന്‍ ആയില്ല എന്നത് ഒരു ന്യൂനതയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ ഫോട്ടോഗ്രാഫി ക്ലബ്ബുകളും സംഘടനകളും വൈവിധ്യമാര്‍ന്ന ഫോട്ടോ പ്രദര്‍ശനങ്ങളും സെമിനാറുകളും ഈ ദിനത്തില്‍ ഒരുക്കുന്നു എന്നത് ശ്രദ്ധേയമാണ്. കൊല്‍ക്കത്തയിലെ നാഷണല്‍ അക്കാദമി ഓഫ് ഫോട്ടോഗ്രാഫി , ഫോട്ടോ പ്രദര്‍ശനവും സെമിനാറുകളും പരിശീലന ക്ലാസ്സുകളും ഉള്‍പ്പെടെ വ്യത്യസ്തയിനം പരിപാടികളുമായി ആഗുസ്ത് 19 മുതല്‍ നാല് ദിവസത്തെ ആഘോഷത്തിനു ഈ വര്ഷം മുതല്‍
തുടക്കം കുറിക്കുന്നു. അതെ പോലെ കേരള സര്‍ക്കാരിന്റെ പബിക് റിലേഷന്‍സ് വകുപ്പ് തിരുവനന്തുപുരം കനകക്കുന്നു കൊട്ടാരത്തില്‍ വിവിധ പരിപാടികളോടെ ഈ ദിവസം ആഘോഷിക്കുന്നു. ഏകദേശം ഇരുപതിനായിരത്തോളം അംഗങ്ങളുള്ള കേരളത്തിലെ പ്രമുഖ ഫോട്ടോഗ്രാഫി സംഘടനയായ AKPA പ്രാദേശികമായി പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഫോടോഗ്രഫെഴ്സിന്റെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഈ പരിപാടികള്‍ ഏറെ ആള്‍ക്കാര്‍ക്ക് പ്രയോജനം ചെയ്യുന്നു. ഫോടോഗ്രഫിയില്‍ താല്പര്യമുള്ളവര്‍ക്ക് പ്രാദേശികഭാര ഭാരവാഹികളുമായി ബന്ധപ്പെട്ട് തികച്ചും സൌജന്യമായി ഇത്തരം പരിശീലന പരിപാടികളില്‍ പങ്കെടുക്കാവുന്നതാണ്.

13 comments:

ഹരീഷ് തൊടുപുഴ August 19, 2009 at 7:35 AM  

AKPA കാർ ഇറക്കിയിരുന്ന ഫോട്ടോമാഗസിൻ ഇപ്പോൾ വിപണിയിൽ കിട്ടുന്നില്ലല്ലോ ജോ..
എന്തായിരിക്കും കാരണം..

ലോക ഫോട്ടോഗ്രാഫി ദിനമായ ഇന്നു ഫോട്ടോഗ്രാഫി ഉപജീവനമാക്കിയ എല്ലാ സുഹൃത്തുക്കൾക്കും ആശംസകൾ നേരുന്നു..

ജോ l JOE August 19, 2009 at 7:48 AM  

"ഫോട്ടോ ട്രാക്സ് "എന്ന മലയാളം ഫോട്ടോഗ്രാഫി മാഗസിന്‍ ഇപ്പോഴും നല്ലത് പോലെ പ്രസിദ്ധീകരിക്കുന്നുണ്ട്.
phototracks@gmail.com എന്ന മെയില്‍ വഴി ബന്ധപ്പെട്ടാല്‍ AKPA പ്രാദേശിക ഭാരവാഹികള്‍ വഴി ഈ മാസിക ലഭ്യമാകുന്ന വിവരങ്ങള്‍ കിട്ടും . അല്ലായെങ്കില്‍ ചീഫ്‌ എഡിറ്റര്‍ വിജയന്‍ മാറാന്ജേരി യുമായി 9447167024 എന്ന നമ്പരിലും എഡിറ്റര്‍ അമ്പിളി പ്രവദയുമായി 04842395267 എന്ന നമ്പരിലും ബന്ധപ്പെടുക

കുട്ടു | Kuttu August 19, 2009 at 9:23 AM  

നല്ലത് ജോ.
ഞാനും ആ മാഗസിന്‍ തപ്പി നടക്കുകയായിരുന്നു.

Appu Adyakshari August 19, 2009 at 9:26 AM  

ഫോട്ടോട്രാക്സ് വിദേശത്തേക്ക് അയച്ചു തരുമോ ജോ?

ജോ l JOE August 19, 2009 at 2:09 PM  

അപ്പു, ഇന്ന് AKPA ജില്ലാ കമ്മിറ്റി ഉണ്ട്.....അതെക്കുറിച്ച് ഞാന്‍ അന്വേഷിക്കാം.
മേല്‍പറഞ്ഞ നമ്പരുകളില്‍ വിളിച്ചാല്‍ അവര്‍ മാസിക ലഭ്യമാക്കിതരും. എനിക്ക് തോന്നുന്നത് ,AKPA യുടെ ഒരു യുണിറ്റ്‌ ദുബായിയിലോ, ഷാര്‍ജയിലോ ഉണ്ടെന്നാണ്. അതിനെക്കുറിച്ചും അന്വേഷിക്കാം.

Unknown August 19, 2009 at 3:31 PM  

ലോക ഫോട്ടോഗ്രാഫി ദിനത്തില്‍, എല്ലാ ഫോട്ടോഗ്രാഫര്‍ മാര്‍ക്കും കൂടുതല്‍ നല്ല ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയട്ടെ എന്ന ആശംസകളോടെ...

അരുണ്‍ കരിമുട്ടം August 19, 2009 at 3:37 PM  

ഫോട്ടോഗ്രാഫിയെ കുറിച്ച് വലിയ വിവരമില്ല.ആ മേഖലയിലൊന്ന് കൈ വച്ചാലോന്ന് ആഗ്രഹം.കാരണവന്‍മാര്‍ അനുഗ്രഹിക്കണെ

krish | കൃഷ് August 19, 2009 at 3:39 PM  

ലോക ഫോട്ടോഗ്രാഫി ദിനത്തിനടുത്ത്‌ തന്നെ മലയാളിക്കൂട്ടം "ഓണക്കാഴ്ച" എന്ന പേരിൽ കൊച്ചിയിൽ ഒരു ഫോട്ടോ പ്രദർശ്ശനം നടന്നുവരുന്നു.

ഇതിനെക്കുറിച്ച്‌ ഇന്നത്തെ ഇന്ത്യൻ എക്സ്പ്രസ്സിലെ വാർത്ത ഇവിടെ
ഇന്നലത്തെ മലയാള മനോരമയിലെ വാർത്ത ഇവിടെ.

ഇന്ത്യാവിഷൻ ന്യൂസ്‌ ചാനലിൽ ഇതിനെക്കുറിച്ച്‌ ഇന്ന് വൈകീട്ട്‌ 4 മണിക്കും രാത്രി 8 മണിക്കും പ്രക്ഷേപണം ചെയ്യുന്നു.

Junaiths August 19, 2009 at 6:30 PM  

പുതിയ അറിവ്...
ജോ ഒരു സ്പെഷ്യല്‍ നന്ദി...

വാഴക്കോടന്‍ ‍// vazhakodan August 19, 2009 at 10:40 PM  

ഫോട്ടോഗ്രാഫിയുടെ അനന്ത സാധ്യതകള്‍ ഇനിയും നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ എല്ലാ ഫോട്ടോഗ്രാഫര്‍മാര്‍ക്കും കഴിയട്ടെ!
ആശംസകളോടെ....

രഞ്ജിത് വിശ്വം I ranji August 20, 2009 at 1:47 PM  

ചേട്ടന്മാരെ അറിഞ്ഞുകൊണ്ടല്ലെങ്കിലും ആഗസ്റ്റ് 19 നു ഞാനും ഒരു ഫോട്ടോ ബ്ലോഗ് ആരംഭിച്ചു..ഒന്നും അറിയാമായിട്ടല്ല ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടം കൊണ്ട്..നിങ്ങളൂടെയെല്ലാം അനുഗ്രഹവും ഉപദേശവും വേണം..ദയവായി ബ്ലോഗില്‍ വന്ന് ശരിയും തെറ്റും പറഞ്ഞു തരണേ

ബിനോയ്//HariNav August 20, 2009 at 3:57 PM  

Thanks Joe

yousufpa August 20, 2009 at 11:26 PM  

ഈ അറിവ് പകര്‍ന്നു തന്നതിന് നന്ദി.

ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ പിന്നിലെ ടെക്നിക്കൽ കഥകൾ - സന്ദർശിക്കൂ

1. കാഴ്ചക്കിപ്പുറം
2. ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടൽ

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP