Thursday, October 08, 2009

ഫോട്ടോഗ്രാഫിക്ക് ബാലന്‍സ് - അപ്‌ഡേറ്റ്

എന്താണ് ബാലന്‍സ്?

നിങ്ങള്‍ സീസോ (Seesaw/teeter-totter) കണ്ടിട്ടില്ലേ? ഇരുവശത്തും കുട്ടികള്‍ ഇരുന്ന് ആടിക്കളിക്കുന്ന ആ കുന്ത്രാണ്ടം തന്നെ. പാര്‍ക്കിലൊക്കെ കാണാം. ഇല്ലെങ്കില്‍ ഇപ്പോ, ഇവിടെ കണ്ടോളൂ. ഇനി ഇവനെ കണ്ടിട്ടില്ല എന്ന് പറയരുത്. കണ്ടല്ലോ?ശരി. അപ്പോ കാര്യത്തിലേക്ക് വരാം.

ആ സീസോയുടെ ഒരു വശത്തുമാത്രം ഒരാള്‍ ഇരിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ആ ദൃശ്യം മനസ്സില്‍ ഉണ്ടാക്കുന്നത് Balanced എന്ന ഫീലിങ്ങോ അതോ Imbalanced എന്ന ഫീലിങ്ങോ? തീര്‍ച്ചയായും Imbalanced എന്ന ഫീലിങ്ങ് തന്നെയല്ലേ? മാത്രമല്ല മനസ്സിലെ Imbalanced ഫീലിങ്ങ് നമ്മളെ അസ്വസ്ഥരാക്കുകയും ചെയ്യുന്നു.

ഇനി, സീസോയുടെ മറ്റേയറ്റത്തും ഒരാള്‍ വന്നിരുന്നതായി സങ്കല്‍പ്പിക്കുക (1:1). നോക്കൂ, എത്ര പെട്ടെന്നാണ് ആ ദൃശ്യം Balanced ആയി നമുക്ക് അനുഭവപ്പെട്ടത്. ഇരുവരും ആടിക്കളിക്കുന്നുണ്ടെങ്കിലും ആ ദൃശ്യം Balanced ആയിത്തന്നെ നില്‍ക്കുന്നു. ഒരാള്‍ മുകളിലേയ്ക്ക് ഉയരുമ്പോള്‍, മറ്റെയാള്‍ താഴോട്ട് പോയി ദൃശ്യത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നു. ശരിയല്ലേ?


വേറെ ഒരു ഉദാഹരണം പറയാം.

സീസോയില്‍ രണ്ടറ്റങ്ങളില്‍ ഇരിക്കുന്നവര്‍ രണ്ട് സിനിമാനടന്മാരാണെന്ന് സങ്കല്‍പ്പിക്കുക. കൃഷ്ണന്‍‌കുട്ടി നായരും, പറവൂര്‍ ഭരതനും (1:1). എങ്കില്‍ ആ ദൃശ്യം നമ്മിലുണ്ടാക്കുന്നതോ Imbalanced ഫീലിങ്ങ്. കൃഷ്ണന്‍‌കുട്ടിനായര്‍ ഇരിക്കുന്ന വശത്ത് അതേപോലെ ഒരാള്‍ കൂടി ഇരുന്നിരുന്നെങ്കില്‍ (2:1) ദൃശ്യം Balanced ആണ് എന്ന ഫീലിങ്ങും നമുക്കുണ്ടാകും. രസകരം തന്നെയല്ലേ?

ഇതില്‍നിന്നെന്തു മനസ്സിലാക്കാം? വസ്തുക്കളുടെ സ്ഥാനം, വലിപ്പം, എണ്ണം എന്നിവയെക്കെല്ലാം ദൃശ്യത്തിലെ ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ പങ്കുണ്ട് എന്നല്ലേ? ത്രിമാനരൂപത്തില്‍ നാം കാണുന്ന ദൃശ്യത്തിന്റെ ദ്വിമാന രൂപമാണല്ലോ ഫോട്ടോ. ഫോട്ടോയിളുള്ള വിവിധ ഒബ്ജക്റ്റുകള്‍ തമ്മില്‍ ബാലന്‍സ് നിലനിര്‍ത്തിയാല്‍ ഫോട്ടോയ്ക്ക് ആകര്‍ഷണീയത കൂടും. ഇല്ലെങ്കില്‍, ഒരു വശം മാത്രം താഴ്ന്ന സീസോയെപ്പോലെ imbalance feeling ആണ് ഫോട്ടോ കാണുമ്പോള്‍ നമുക്ക് അനുഭവപ്പെടുക.


ബാലന്‍സിനെ പറ്റി കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന ചിത്രം നോക്കൂ.


Photobucket




Symmetrical Balance

ഫോട്ടോയില്‍ ഇരുവശത്തും ഒബ്ജക്റ്റുകള്‍ ഒരേപോലെ നിര്‍ത്തി കമ്പോസ് ചെയ്യുന്നതിനെ Symmetrical Balance എന്നുപറയുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണം ഒരാളുടെ മുഖത്തിന്റെ ക്ലോസപ്പ് ഫോട്ടോ ആണ് (പാസ്പ്പോര്‍ട്ട് സൈസ് ഫോട്ടോയില്‍ കാണുന്ന പോലെ). അതിനെ നടുവിലൂടെ (in y axis) മടക്കിനോക്കൂ. ഇരുവശവും ബാലന്‍സ് നിലനിര്‍ത്തുന്നില്ലേ? ഒരു കണ്ണ്, ചെവി, മൂക്കിന്റെ പകുതി, വായുടെ പകുതി എന്നുവേണ്ട ഒരു വശത്തുകാണുന്ന എല്ലാറ്റിനേയും ബാലന്‍സ് ചെയ്യാന്‍ എതിര്‍വശത്തും ഇവയൊക്കെയുണ്ട്.


Symmetrical Balance - വിവിധ സാധ്യതകള്‍

1. Radial Symmetry -- rotating around a center point

2. Exact Symmetry--a mirror image or an exactly repeated design

3. Axial Symmetry--having 2 opposing repeats, one on each side of an axis.


Asymmetrical Balance
ഫോട്ടോയുടെ central axis നു ഇരുപുറത്തുമുള്ള ഒബ്ജക്റ്റുകള്‍ തമ്മില്‍ സാമ്യമില്ലാതെ തന്നെ - ബാലന്‍സ് ഉണ്ട് - എന്ന തോന്നല്‍ ഉളവാക്കുന്നതരത്തില്‍ ഫ്രെയിം കമ്പോസ് ചെയ്യുന്നതാണ് Asymmetrical Balance. ഫോട്ടോഗ്രാഫറുടെ ക്രിയാത്മകമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ നല്ലൊരു വഴിയാണ് Asymmetrical Balancing.





Photobucket



മുകളിലെ ചിത്രത്തിലെ ആദ്യത്തെ ഭാഗത്ത് Symmetrically Balance ചെയ്ത ഒരു പടമാണ്. രണ്ടാമത്തെ ഭാഗത്തെ ഫോട്ടോയില്‍ വലതുവശവും ഇടതുവശവും തമ്മില്‍ ബാലന്‍സ് ഇല്ല. പക്ഷെ, ചെറിയ മരത്തിന്റെ പ്ലേസ്മെന്റ് അകലെയായതിനാല്‍ - വലിയത് അടുത്ത്, ചെറിയത് അകലെ - എന്ന ഒരു ഫീലിങ്ങ് കാഴ്ചക്കാരില്‍ ഉണ്ടാകുന്നു. ഫോട്ടോ imbalanced ആണെന്ന് നമുക്ക് തോന്നുന്നുമില്ല.


ഫോട്ടോയ്ക്കു ഭംഗി നല്‍കുന്ന ഒരു ഘടകമാണ് ബാലന്‍സ് എന്നു നാം പഠിച്ചുകഴിഞ്ഞു. എല്ലാ ഫോട്ടോയ്ക്കും ബാലന്‍സ് ഉണ്ടായിക്കൊള്ളണം എന്ന് നിയമമൊന്നുമില്ല. അതൊരു മാര്‍ഗ്ഗനിര്‍ദ്ദേശം മാത്രമാണ്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ബാലന്‍സ് ഇല്ലാതേയും പടങ്ങള്‍ എടുക്കാറുണ്ട്. ഉദാഹരണത്തിന്, ഒരു സുമോ ഗുസ്തിക്കാരന്റെ അടുത്ത് നന്നെ മെലിഞ്ഞ ഒരാളെ വച്ച് കമ്പോസ് ചെയ്ത പടം ഒന്നാലോചിച്ചുനോക്കൂ. കാണുമ്പോള്‍ത്തന്നെ ചിരിവരില്ലേ? ആ ചിരിയ്ക്ക് കാരണം ബാലന്‍സ് ഇല്ലായ്മയാണ്.

ചുരുക്കിപ്പറഞ്ഞാല്‍, ഫോട്ടോഗ്രാഫര്‍ എന്താണോ പറയാനുദ്ദേശിച്ചത് അതിനനുസരിച്ച് തന്റെ ഫ്രെയിമില്‍ ബാലന്‍സ് കൊണ്ടുവരികയോ കൊണ്ടുവരാതിരിക്കുകയോ ചെയ്യാമെന്നര്‍ത്ഥം.

ഉദാഹരണ ചിത്രങ്ങള്‍.

ഇവയില്‍ ഏതെല്ലാം ബാലന്‍സിങ്ങ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നും, ബാലന്‍സിംഗ് ഇല്ലെങ്കില്‍ അതും നിങ്ങള്‍ തന്നെ കണ്ടെത്തൂ.

Photobucket






Photobucket



Photobucket



for C4Camera,
- കുട്ടു.

12 comments:

Editor, C4Camera October 3, 2009 at 9:34 AM  

ഫോട്ടോഗ്രാഫിക്ക് ബാലന്‍സിനെപ്പറ്റി ഒരല്‍പ്പം.

krish | കൃഷ് October 3, 2009 at 11:33 AM  

ഇപ്പൊ ഒന്നുകൂടി ‘ബാലന്‍സ്’ ആയി. രസകരമായ വിവരണം.
:)

ജോ l JOE October 3, 2009 at 12:35 PM  

കൊള്ളാം, ലളിതമായി വിവരിച്ചിരിക്കുന്നു....

Micky Mathew October 4, 2009 at 11:16 AM  

കൊള്ളാം.. ഇപ്പോള്‍ സോല്പം ബാലന്‍സ് ആയി

shafitp October 4, 2009 at 10:32 PM  

നല്ല ഭാവനയുണ്ട് വെറുതെയിരിക്കാതെ എഴുതുക

ശ്രീലാല്‍ October 9, 2009 at 2:17 PM  

വളരെ ലളിതമായി വിവരിച്ചിരിക്കുന്നു.
asymmetric ബാലൻസ് ഉള്ള ഫ്രെയിമുകൾ ആണ് കൂടുതൽ അട്രാക്റ്റീവ് ആയി എനിക്ക് തോന്നാറുള്ളത്. അതുപോലെ , ഫ്രെയിമിലെ ഒബ്ജെക്റ്റ്സ് മാത്രമല്ല,ഫ്രെയിമിൽ വെളിച്ചം കുറഞ്ഞതും കൂടിയതും ആയ ഭാഗങ്ങൾ ഉണ്ടെങ്കിൽ അവ കൂടി ബാലൻസ്ഡ് ആയാൽ ചിത്രത്തിന്റെ ഭംഗി ഒന്നു വേറെ തന്നെയായിരിക്കും.

ചിത്രങ്ങളിൽ അവസാനത്തെ ചിത്രമൊഴിച്ച് ബാക്കി എല്ലാം സിമെട്രിക് അല്ലെ ? രണ്ടാമത്തെ ചിത്രം വെർട്ടിക്കൽ സിമെട്രിയും.

അപ്പുമാഷ് ഉടൻ ഈ ക്ലാസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്..

കുട്ടു | Kuttu October 9, 2009 at 9:07 PM  

രണ്ടാമത്തെ ചിത്രം വെർട്ടിക്കൽ സിമെട്രിയോ?
ങ്ഹേ?

ശ്രീലാല്‍ October 12, 2009 at 12:53 PM  

വെയിലിൽ തിളങ്ങിനിൽക്കുന്ന അമ്മൂമ്മയുടെ തലമുടിയും ടാപ്പിൽ നിന്ന് വീഴുന്ന വെള്ളവും ഫ്രെയിമിനെ വെർട്ടിക്കലായി ഭാഗിച്ചാൽ ബാലൻസ് ചെയ്യുന്നില്ലെ ? അതാണ് ഞാൻ ഉദ്ദേശിച്ചത്. ശരിയല്ലെ ?

എവിടെപ്പോയി എല്ലാരും ? ഇല്ലെങ്കിൽ ഞാൻ ഇനിയും വിഡ്ഡിത്തം എഴുന്നള്ളിക്കും.. ഹി.ഹി. :)

കുട്ടു | Kuttu October 17, 2009 at 11:20 AM  

എവിടെപ്പോയി എല്ലാരും?
ഇതാര്‍ക്കും വേണ്ടേ?

poor-me/പാവം-ഞാന്‍ October 17, 2009 at 3:45 PM  

Thanks...

Faisal Mohammed October 19, 2009 at 11:38 PM  

ബോസ്സ്, ഒരു ചിന്ന ഡൌട്ട്, താങ്കളുടേതടക്കമുള്ള ചില ബ്ലോഗ്ഗുകളില്‍ പടംസ് വളരെ വലിയ സൈസിലാണ് കാണുന്നത്, യതിന്റെ ടെക്നിക്ക് യെന്തുവാ !! if u don't mind - പറഞ്ഞു തന്നാല്‍ നാരങ്ങാ മുട്ടായി വാങ്ങിത്തരാം !.

Appu Adyakshari October 20, 2009 at 8:06 PM  

pachu,

can you please read this chapter ?

ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ പിന്നിലെ ടെക്നിക്കൽ കഥകൾ - സന്ദർശിക്കൂ

1. കാഴ്ചക്കിപ്പുറം
2. ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടൽ

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP