ബേര്‍ഡ് ഫോട്ടോഗ്രാഫി
ഈ പടത്തെപ്പറ്റിയും, പടം എടുത്ത സാഹചര്യങ്ങളെ പറ്റിയും ദീപക് തന്നെ പറയുന്നത് കേള്‍ക്കൂ
ഈ പടം എന്റെ പാനസോണിക് കാമറയില്‍ എടുത്തതാണ് (bridge camera 28-504 effective focal length). സ്ഥലം ഡബ്ലിനിലെ ഒരു പാര്‍ക്ക്. സമയം ഉച്ചനേരം. ഞാന്‍ ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുന്ന ഈ കൊക്ക് അകലെ വെള്ളത്തില്‍ ഇരിക്കുന്നത് കണ്ടപ്പോഴാണ് ചിത്രമെടുക്കാന്‍ ശ്രമിച്ചത്. എന്നെ കണ്ടതും പറന്നുയര്‍ന്ന കൊക്ക് വീണ്ടും അങ്ങകലെ പറന്നിറങ്ങി ഇരുന്നപോഴാണ് ഈ ഫോട്ടോ എടുത്തത്. എന്റെ ശരീരം ഒളിപ്പിച്ചു ഇന്റെലിജെന്റ്റ് ഓട്ടോമോഡില് (പാനാസോണിക്കില്‍ ഫുള്‍ ഓട്ടോ മോഡിന്റെ പേര് ) ഇട്ടു എടുത്തതാണ്. അതുകൊണ്ട് ഫ്രേമില്‍ വരുന്ന ചില ഇലകളും മറ്റും ഒബ്ജെക്റ്റ് അല്പം ഡിസട്രാക്റ്റ് ആക്കുന്നുണ്ട്.അതുപോലെ ഈ വെള്ളത്തില്‍ പലയിടത്തും മറ്റുകിളികള്‍ ഉണ്ടായിരുന്നു. അതും ഒരു പ്രശ്നം ആയിരുന്നു. (കാണാന്‍ അധികം ഭംഗിയില്ലാത്ത ആ കിളികള്‍ എന്നെ കണ്ടാല്‍ പറക്കും എന്നത് ഒരു പ്രശ്നം. രണ്ടു അത്തരം കിളികള്‍ ഫ്രേമില്‍ വന്നാല്‍ ഈ കൊക്കിന്റെ പ്രാധാന്യം ഇല്ലാതെയാവുകയോ ശ്രദ്ധ അതിലേക്കു പോവുകയോ ചെയ്യും. അതാണ് ഇങ്ങനെ പോട്രൈറ്റ് മോഡില്‍ ഫോട്ടോ എടുത്തതിന്റെ ഒരു കാരണം. രണ്ടാമത് ഉയരം കൂടുതലുള്ള കിളികളെ ലാന്‍ഡ്സ്കെപ് മോഡില്‍ എടുക്കുന്നതിനെക്കാള്‍ പോട്രൈറ്റ് മോഡില്‍ എടുക്കുന്നത് കൂടുതല്‍ ഭംഗിയാവും എന്നതാണ് അനുഭവം.- ഇതും സന്ദര്‍ഭം അനുസരിച്ചാണ്.അതും പോട്രൈറ്റ് മോഡില്‍ എടുക്കാന്‍ കാരണമായി.
ടെക്നിക്കല്‍ ഡാറ്റ:
ExposureTime - 1/125 seconds
FNumber - 4.20
ExposureProgram - Normal program
ISOSpeedRatings - 125
MeteringMode - Multi-segment
LightSource - Auto
Flash - Flash not fired, compulsory flash mode
ExposureMode - Auto
White Balance - Auto
Contrast - Normal
Saturation - Normal
Sharpness - Normal
ഈ പടത്തിലെ പ്രശ്നങ്ങളെപ്പറ്റി ദീപക്ക് തന്നെ മുകളില്‍ എഴുതിയിരിക്കുന്നു. ചെറിയ ചില പ്രശ്നങ്ങളൊഴിച്ചാല്‍, നല്ലൊരു പടമാണിത്. എന്റെ നിരീക്ഷണങ്ങള്‍ ചുവടെ:
1. ഉയരം കൂടിയ പക്ഷികളെ വെര്‍ട്ടിക്കല്‍ കോമ്പോസിഷനില്‍ എടുക്കുമ്പോള്‍ ക്രോപ്പിങ്ങ് - പ്രത്യേകിച്ചും പ്രതിബിംബം കൂടി പടത്തില്‍ ഉള്‍പ്പെടുത്തേണ്ടി വരുമ്പോള്‍ - ബുദ്ധിമുട്ടാകും.
2. മുളകളുടെ ഇലകള്‍, ചുള്ളിക്കമ്പുകള്‍, ഫോട്ടോയുടെ മുകളിലെ റോഡ്, മണ്‍തിട്ട, വെള്ളത്തിലെ വെളുത്ത പൊട്ടുകള്‍ - എന്നിവ ഒരല്‍പ്പം ഡിസ്ട്രാക്റ്റിങ്ങ് ആണ്. ഇത് ദീപക്ക് തന്നെ മുകളില്‍ പറഞ്ഞുകഴിഞ്ഞു. ഇലകള്‍ മാത്രമാണെങ്കില്‍ അത്ര പ്രശ്നമുണ്ടാകുമായിരുന്നില്ല. പടവുമായി ബാലന്‍സ് ചെയ്ത് പോയേനേ. Subject Isolation സാധിക്കാതെ വന്നതിന്റെ പ്രശ്നങ്ങളാണിവ.
ഇനി നമുക്ക് ഈ പടത്തിലെ അനാവശ്യ ഭാഗങ്ങളൊന്ന് ക്രോപ്പ് ചെയ്തു നോക്കാം.
എല്ലാ ക്രോപ്പിങ്ങിലും ചുള്ളിക്കമ്പുകളുടേയും ഇലകളുടേയും ഭാഗങ്ങള്‍ വന്നിട്ടുണ്ട്. കോമ്പോസിഷന്‍ മാക്സിമം നന്നാക്കിയും, അനാവശ്യമായ വസ്തുക്കള്‍ ഒഴിവാക്കിയുമുള്ള ക്രോപ്പിങ്ങ് പരീക്ഷണമാണ് ഇതെല്ലാം. കൂടുതല്‍ നല്ല ക്രോപ്പിങ്ങ് ചെയ്യാം എന്ന് വായനക്കാര്‍ക്ക് തോന്നുന്നുവെങ്കില്‍ ദയവായി ശ്രമിക്കുമല്ലോ.
ദീപക്ക് പറഞ്ഞ പോലെ ഒരു വെര്‍ട്ടിക്കല്‍ ക്രോപ്പിങ്ങ്. പ്രതിബിംബം സഹിതം


കുറച്ചുകൂടി tight ക്രോപ്പിങ്ങ്.
പക്ഷികളുടെ ഫോട്ടോ എടുക്കുമ്പോള്‍
1. കഴിവതും raw മോഡില്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുക. എടുക്കുന്ന സമയത്ത് വൈറ്റ് ബാലന്‍സ് തെറ്റാണെങ്കിലും, post processing - ല്‍ കറക്റ്റ് ചെയ്യാന്‍ സാധിക്കും.
3. അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡില്‍ ഷൂട്ട് ചെയ്യുന്നതാണ് നല്ലത്. DOF-നെ വരുതിയില്‍ നിര്‍ത്താന്‍ അത് സഹായിക്കും. Sports മോഡിലും പരീക്ഷിക്കാവുന്നതാണ്.
4. Subject Isolation - പലപ്പോഴും കഴിഞ്ഞെന്ന് വരില്ല. എങ്കിലും ശ്രമിക്കുക.
5. കൃത്യമായി ഫോക്കസ് ചെയ്യുക.
6. ശ്രമിക്കുക, ശ്രമിക്കുക, ശ്രമിക്കുക - നിരാശകൂടാതെ, ക്ഷമയോടെ ശ്രമിച്ചുകൊണ്ടേയിരിക്കുക.
ആശംസകള്‍..
- കുട്ടു
for c4Camera