പാഠം 1. ലീഡ് ലൈന്‍സ്
സ്ഥലം: പാലക്കാട്ടെ ഒരു ഉള്‍നാടന്‍ ഗ്രാമം.
പാലക്കാട്ടെ പാടശേഖരങ്ങളുടെ കാര്യം അറിയാമല്ലൊ. അതിങ്ങനെ കിലോമീറ്ററോളം പരന്ന് കിടക്കും. പുതുമഴയ്ക്കു ശേഷം പാടങ്ങളെല്ലാം ഉഴുതുകിടക്കുന്ന കാഴ്ച അതിമനോഹരമാണ്. ഉഴവു ചാലുകളും, വരമ്പുകളും ചേര്‍ന്ന് മനോഹരമായ ഒരു പാറ്റേണ്‍ അപ്പോള്‍ രൂപപ്പെടുന്നു.
ഈ പടത്തില്‍, ഫോര്‍ഗ്രൌണ്ടില്‍ കാണുന്ന പാറ്റേണ്‍ ആണ് ആദ്യം എന്നെ ആകര്‍ഷിച്ചത്. അന്തരീക്ഷം മേഘാവൃതമായതിനാല്‍ ആ സമയത്ത് നല്ല ലൈറ്റിങ്ങായിരുന്നു . വലതുവശത്തെ ഓലപ്പുരയായിരുന്നു പ്രധാന ആകര്‍ഷണമായി ഞാന്‍ മനസ്സില്‍ വിചാരിച്ചിരുന്നത്. അതിലേക്ക് നയിക്കുന്ന പാറ്റേണ്‍ നിറഞ്ഞ ഒരു ഫോര്‍ഗ്രൌണ്ടും. അതിനനുസരിച്ച് ഫ്രെയിം കമ്പോസ് ചെയ്യ്ത. പടം എടുത്തു.
പക്ഷെ, പിന്നീട് കമ്പ്യൂട്ടറില്‍ ഇട്ട് നോക്കുമ്പോഴാണ് പ്രശ്നങ്ങള്‍ മനസ്സിലായത്.
പ്രശ്നങ്ങളായി എനിക്ക് തോന്നുന്നവ:
1. ഇതിന്റെ മിഡില്‍ ഏരിയ - (പച്ചപ്പുല്ല് നിറഞ്ഞ ഭാഗം) വൈദ്യുതിലൈനുകളും, പരസ്യം എഴുതിയ ചുമരുകളും (അതാണ് ഏറ്റവും വൃത്തികേട്), ട്രാന്‍സ്ഫോര്‍മറുകളും എല്ലാം ചേര്‍ന്ന് ആകെ cluttered ആണ്. ഏറ്റവും കുറഞ്ഞത്, പരസ്യങ്ങള്‍ എഴുതിയ ആ ചുമരുകള്‍ വരാതെ ഫ്രെയിം കമ്പോസ് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു.
2. ഈ രംഗത്തിന്റെ ഒരു ഫോട്ടോ മാത്രമേ എടുത്തുള്ളൂ. ഫോര്‍ഗ്രൌണ്ടില്‍ കാണുന്ന പാറ്റേണ്‍, മുതലാളി, തൊഴിലാളി തുടങ്ങിയവരും നാലഞ്ച് നല്ല പടങ്ങള്‍ക്കുള്ള സ്കോപ്പ് ഉള്ളവയായിരുന്നു. പക്ഷെ അന്ന് അതും ശ്രച്ചിച്ചില്ല.
നിങ്ങളുടെ അഭിപ്രായം പറയൂ...
- കുട്ടു
Update (08th July, 2009)
അനുഭവപാഠങ്ങള്‍:
ഈ ഫോട്ടോയില്‍ നിന്നും നമ്മള്‍ പഠിച്ച പാഠങ്ങള്‍.
1. ഈ ഫോട്ടോയില്‍ ഒരു സംഗതിക്കും പ്രാധാന്യമില്ല. എല്ലാം കൂടി അവിയല്‍ പരുവം. എന്തിനു ഈ ഫോട്ടോ എടുത്തു എന്ന് ചോദിച്ചാല്‍ ഒരുത്തരവും ഫോട്ടോഗ്രാഫര്‍ക്ക് പറയാനില്ല.
2. മനോഹരമായി വിവിധ ഫോട്ടോകള്‍ എടുക്കാനുള്ള സ്കോപ്പ് ഇതില്‍
ഉണ്ടായിരുന്നു. അതെല്ലാം അവഗണിച്ചു. ഫോട്ടോ എടുക്കുന്നതിനു മുന്‍പേ സബ്ജക്റ്റിനെ നന്നായി കണ്ട്, മനസ്സിലാക്കി ഏതൊക്കെ ആംഗിളില്‍ എടുത്താല്‍ മനോഹരമാകും എന്നെല്ലാം ആലോചിച്ചുറപ്പിച്ചാവണമായിരുന്നു ക്യാമറ ക്ലിക്കുന്നത്.
3. ലീഡ് ലൈനുകള്‍ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല. ഉള്ള ലീഡ് ലൈനുകള്‍ ഫോട്ടോയില്‍ അങ്ങോളമിങ്ങോളം കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കാനേ ഉപകരിച്ചുള്ളൂ. ഫ്രെയിം സിമ്പിളാകണം.
4. ഫീല്‍ഡിലെ അനാവശ്യ വസ്തുക്കള്‍ - (അതായത് നമ്മള്‍ എടുക്കാന്‍ പോകുന്ന ഫ്രെയിമില്‍ അനാവശ്യമാണെന്ന് നമുക്ക് തോന്നുന്നവ. ഇവിടെ മിഡില്‍ ഗ്രൌന്‍ഡ്, ഇലക്ട്രിക്ക് ലൈന്‍, പരസ്യം എഴുതിയ ചുമര്‍, പിന്നെ വിരസമായ ആകാശം) - ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് റിവ്യൂ ചെയ്യണം.
26 comments:
കുട്ടൂ,
ഈ ഫോട്ടോയില്‍ കുട്ടു ചിത്രീകരിക്കാന്‍ ശ്രമിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. അതുകൊണ്ട്, ഒരു സുന്ദര ഗ്രാമീണ പാടശേഖരം എന്ന നിലയില്‍ എനീക്ക് ഈ ചിത്രം വളരെ ഇഷ്ടമായി. ഇതില്‍ ഫോട്ടോഗ്രാഫറുടെ ക്രിയേറ്റിവിറ്റി ഇല്ലായിരിക്കാം. എങ്കിലും വിശാലമായ വയല്‍,പിന്നണിയില്‍ മേയുന്ന കന്നുകാലികള്‍, ഓലപ്പുര, വശത്തു കാണുന്ന റോഡ്, പാടത്തില്‍ കൂടെ പോകുന്ന ഇലക്ട്രിക ലൈന്‍ ഇതെല്ലാം കൂടി ഒന്നിച്ച് ഒരു നല്ല ഫ്രെയിം ആയി എനിക്കു തോന്നി. ഒരു വീഡിയോ ഫ്രെയിമായി പറ്റിയ സീന്‍ ! ടെക്നിക്കലി, ഇതിന്റെ ഡെപ്ത് ഓഫ് ഫീല്‍ഡ് നന്നായി ഇവിടെ ഉപയോഗിച്ചിരിക്കുന്നു. നിറങ്ങളും സത്യസന്ധമായവ. ഇത്രയുമാണ് എന്റെ കാഴ്ചപ്പാടില്‍ എനിക്കു തോന്നിയത്.
ഒന്നുകൂടീ, ഒരല്പം മേഘാവൃതമായ ആകാശമായിരുന്നു അപ്പോള്‍ എന്നു തോന്നുന്നു. അതുകൊണ്ട് നല്ല ഡിഫ്യൂസ്ഡ് യൂണിഫോമ്ം ലൈറ്റ് കിട്ടിയിട്ടുമുണ്ട്. അല്ലേ കുട്ടൂ ?
അതെ. യൂനിഫോം ലൈറ്റിങ്ങ് കിട്ടി. പക്ഷെ, അന്ന് അത് വേണ്ടവിധം വിനിയോഗിച്ചില്ല.
എനിയ്ക്ക് ഈ ചിത്രം വളരെ മനോഹരമായാണ് അനുഭവപ്പെടുന്നത്.
കണ്ണിനു സുഖിക്കുന്ന ചിത്രം....
മറ്റ് കിടിതാപ്പിയൊന്നും അറിയില്ല നമ്മളെ വിട്ടേര്:):):)
പാലക്കാടന്‍ ഗ്രമീണഭംഗി നിറഞ്ഞ ഈ ചിത്രം വളരെ ഇഷ്ടമായി..
പടം ഇത്തിരി സ്ട്രെയിറ്റണ്‍ ചെയ്യേണ്ടിയിരുന്നെന്നു തോന്നുന്നു..
ഫോണ്ടുകളുടെ നിറം വെള്ളയാക്കുന്നതായിരിക്കും വായിക്കാന്‍ ഉചിതം എന്നു തോന്നുന്നു..
കുട്ടൂ,
ആകാശവും വളരെ പ്രെയിൻ ആയി തോന്നി. ഓലപ്പുര മുഖ്യ ആകർഷണമായി തോന്നുന്നില്ല. ഒത്തിരി കാര്യങ്ങൾ ഒരു ഫ്രെയിമിൽ വന്നതുകൊണ്ട് ഒന്നിനും പ്രത്യേക പ്രാമുഖ്യം തോന്നുന്നില്ല. കുട്ടു പറഞ്ഞ രണ്ടാമത്തെ പോയിന്റിനോട് വളരെ യോജിപ്പുണ്ടെനിക്കും. നാലഞ്ച് ഫോട്ടോസിനുള്ള സ്‌കോപ്പുണ്ടായിരുന്നൂന്ന് തോന്നുന്നു.തൊഴിലാളി മുതലാളി ഒരു ചിത്രത്തിൽ പിന്നെ മേയുന്ന കാലികൾക്കും ഓലപ്പുരയ്ക്കും പ്രാമുഖ്യം നൽകി കൊണ്ട് മറ്റൊരു ചിത്രം ഇടതുവശത്ത് അങ്ങേയറ്റത്ത് നിൽക്കുന്ന പശുവിന്റെ ആ ഭാഗത്ത് നിന്നെടുത്തിരുത്താൽ നന്നാകുമായിരുന്നോ? പിന്നെ വരമ്പും ഉഴവിന്റെ പാറ്റേണും വരുന്ന രീതിയിലൊന്ന്. എന്തു ചെയ്യാം കുട്ടുവിന്റെ അവസ്ഥ തന്നെയാണെനിക്കും ഫോട്ടോ എടുത്ത് വീട്ടിൽ കൊണ്ടു വന്നു നോക്കുമ്പോൾ അങ്ങനെ ചെയ്യാമായിരുന്നു ഇങ്ങനെ ചെയ്യാമായിരുന്നു എന്നൊക്കെ തോന്നും പക്ഷേ എടുക്കുന്ന സമയത്ത് അതൊന്നും തലമണ്ടയിൽ വരൂല്ല.
നല്ലൊരു സംരംഭമാണിത്.
പടമെടുപ്പിന്‍റെ സാങ്കേതികതകള്‍
യാതൊന്നും അറിയാത്ത എന്നെ പോലുള്ളവര്‍ക്ക്
ഉപകാരപ്പെടും. ആശംസകള്‍.
കുട്ടുവിന്‍റെ ചിത്രത്തില്‍ പ്രത്യേകം ഫോക്കസ്
ചെയ്യപ്പെടാവുന്ന പല സബ്ജക്ട്കള്‍ ഉണ്ട് എന്ന്
തന്നെയാണ് എനിയ്ക്കും തോന്നുന്നത്. എങ്കിലും
മനോഹരമായ ഒരു പാലക്കാടന്‍ ദൃശ്യം.
സത്യസന്ധമായിട്ട് എഴുതട്ടെ...?
എന്തുകൊണ്ടാണ് ഈ ഫോട്ടോ ആകർഷകമായി തോന്നത്തത് (കുറഞ്ഞ പക്ഷം എനിക്കെങ്കിലും അങ്ങനെ തോന്നി :))എന്ന് പറയണമെങ്കിൽ ചിത്രത്തിനെ കീറി മുറിക്കണം.
എന്തൊക്കെയാണ് ഈ ഫോട്ടോയിലുള്ളത്?
1. കുട്ടുവിന്റെ വാട്ടർമാർക്കിൽ നിന്ന് തുടങ്ങാം - (വെറുതെ!) ഏറ്റവും ഫോർഗ്രൌണ്ടിൽ പാടത്തിന്റെ കുറച്ച്, പിന്നെ അതിന്റെ വരമ്പ് - അതു ഫ്രെയ്മിനു കുറുകേ - ലവൻ ഒരു പ്രധാന ഐറ്റമാണ് - ഒരു ലീഡ് ലൈനാകാൻ എല്ലാ കഴുവുമുള്ള ഒരു ശക്തനായ ലൈൻ!
2. അതു കഴിഞ്ഞാൻ ആ വരമ്പത്തൂടെ ഇറങ്ങി നടക്കുമ്പോൾ ആ മുണ്ടുട്റ്റുത്ത ചേട്ടൻ, അതിന് മുൻപ് കിളക്കുന്ന ചേട്ടൻ - ഈ വരമ്പും ഒരു ലീഡ് ലൈനാണ്
3. അതു കഴിഞ്ഞാൻ പിന്നെ പടത്തിൽ കുറുകെ ഒരു വരമ്പ് - ലീഡ് ലൈനാണ്
4.ആ ചേട്ടന്മാരുടെ അപ്പറത്തും ഇപ്പറത്തും ഉള്ള കണ്ടങ്ങളിൽ ഉഴുതുണ്ടാക്കിയ ലൈനുകൾ - ലീഡ് ലൈനാണ്
5.പിന്നെ വീ പോലെ വരമ്പ് ഇടത്തോട്ടും വലത്തോട്ടും - ലീഡ് ലൈനാണ്
6.പുല്ല് നിറഞ്ഞ പാടം, പശുക്കൾ, ചേമ്പുക്കൂട്ടം
7. മഞ്ഞ പെയ്ന്റടിച്ച വീട്, മറുവശത്ത് ഓല ഷെഡ്
8. കുറുകെ കുറച്ച് പച്ചപ്പ്
9. ആകാശം - വെറുതെ ഒരു dull ആകാശം
മൊത്തം ലീഡ് ലൈനുകൾ ഫ്രെയിമിൽ അങ്ങോട്ടും ഇങ്ങോട്ടും വലിയും പിടിയും - ഇതാണ് പ്രധാന പ്രശ്നം. ഇങ്ങനെ സംഭവിക്കാൻ കാരണം എല്ലാം കൂടി ഒരു ഫ്രെയ്മിൽ ഉൾപെടുത്താൻ ശ്രമിച്ചതു കൊണ്ടാണ്- അതു കൊണ്ട് - keep it simple.
1. ഒരു സീനറിയായാൽ ആകാശം വേണം എന്ന് ഒരു നിർബന്ധവുമില്ല
2. Lead line normally converge or diverge to the main subject.
3. ടവറും പോസ്റ്റും ഉള്ളത് കൊണ്ട് ഒരു ഫ്രെയിം മോശമാകണം എന്ന് നിർബന്ധമില്ല. - ഇവയൊക്കെ ഒരോ ഘടകങ്ങളാണ് - അവയെ പ്രധാന വിഷയത്തിലേക്ക് ബ്ലെന്റ് ചെയ്തു ചേർക്കുന്നതനുസരിച്ചിരിക്കും കാര്യങ്ങൾ.
എല്ലാര്‍ക്കും വളരെ നന്ദിയുണ്ട്.
ഈ രീതിയിലുള്ള കമന്റുകളും, സഹകരണവും തന്നെയാണ് ഇങ്ങനെ ഒരു സംഭവം തുടങ്ങുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നത്.
എല്ലാരുടേയും സത്യസന്ധമായ അഭിപ്രായങ്ങള്‍ തന്നെയാണ് വേണ്ടത്.
പടങ്ങള്‍ എന്തെല്ലാം ഘടകങ്ങള്‍കൊണ്ടാണ് നന്നായി തോന്നുന്നത്. എന്തുകൊണ്ട് അവ നന്നായി തോന്നുന്നില്ല എന്നുള്ള കാര്യങ്ങളെല്ലാം നാം ഇങ്ങിനെ ചര്‍ച്ച ചെയ്യൂമ്പോള്‍ കുറേ പോയന്റ്സ് എങ്കിലും മനസ്സില്‍ തങ്ങിനില്‍ക്കും. ക്യാമറയുടെ ബട്ടന്‍ പ്രസ്സ് ചെയ്യുന്നതിനുമുന്‍പേ ഈ പോയന്റുകള്‍ ഒരു ചെക്ക് ലിസ്റ്റ് പോലെ മനസ്സില്‍ മിന്നിമായും. കൂടുതല്‍ നല്ല ഒരു ഫോട്ടോ എടുക്കാനും, ഒരിക്കല്‍ വന്ന തെറ്റുകള്‍ വീണ്ടും വരാതിരിക്കാനും അത് നമ്മെ സഹായിക്കും.
ഉള്ള അറിവുകള്‍ പരസ്പരം പകര്‍ന്ന് നല്‍കി എല്ലാരും ഒരുമിച്ച് വളരുക എന്നത് തന്നെയാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഈ ബ്ലോഗില്‍ ഇടുന്ന ഫോട്ടോകളെപ്പറ്റി ഏതു രീതിയിലും അവലോകനം എഴുതാം. അത് സത്യസന്ധവും, വ്യക്തിപരമല്ലാത്തതും ആവണമെന്ന് മാത്രം...
ഒരിക്കല്‍കൂടി എല്ലാര്‍ക്കും നന്ദി. ഈ സഹകരണം തുടരുക..
സപ്തവര്‍ണ്ണങ്ങള്‍:
സത്യസന്ധമായിത്തന്നെ എഴുതണം. ചിത്രത്തിനെ ധൈര്യമായി കീറി മുറിച്ചോളൂ...അതാണു നമ്മുടെ ആഗ്രഹം. ലക്ഷ്യവും..
ഈ ഫോട്ടോ ആകര്‍ഷകമല്ല എന്നത് തന്നെയാണ് എന്റേയും അഭിപ്രായം. എന്റെ കാരണങ്ങള്‍ ഞാന്‍ പോസ്റ്റില്‍ എഴുതിയിട്ടുണ്ടല്ലൊ.
ഈ പടത്തില്‍ ലീഡ് ലൈനുകള്‍ എവിടേക്കും ലീഡ് ചെയ്യുന്നില്ല (ഹി..ഹി..ഹി) എന്നതാണ് സത്യം. പടം എടുക്കുന്ന സമയത്ത് ഞാന്‍ ആ ഓലപ്പുരയിലേക്ക് പോകുന്ന വരമ്പു മാത്രമേ ശ്രദ്ധിച്ചുള്ളൂ...
“ 3. ടവറും പോസ്റ്റും ഉള്ളത് കൊണ്ട് ഒരു ഫ്രെയിം മോശമാകണം എന്ന് നിർബന്ധമില്ല. - ഇവയൊക്കെ ഒരോ ഘടകങ്ങളാണ് - അവയെ പ്രധാന വിഷയത്തിലേക്ക് ബ്ലെന്റ് ചെയ്തു ചേർക്കുന്നതനുസരിച്ചിരിക്കും കാര്യങ്ങൾ “
സത്യം!! പക്ഷെ, ഈ ഫ്രെയിമില്‍ അവര്‍ ഒന്നും ചെയ്യുന്നില്ല. ചുമ്മ സ്ഥലം മിനക്കെടുത്തുന്നതല്ലാതെ.. :)
വിശകലനങ്ങള്‍ക്ക് നന്ദി.. തുടരുക...
ആഷ:
ഇങ്ങനെ തലനാരിഴകീറി വിശകലനം ചെയ്താല്‍ അടുത്തതവണ പടം എടുക്കുമ്പോഴെങ്കിലും നമ്മള്‍ ഇതൊക്കെ ഓര്‍ക്കുമല്ലോ...
ലീഡ് ലൈന്‍ എന്താണെന്ന് ഒന്ന് വ്യക്തമാക്കാമോ സപ്താ? (ചോദ്യകര്‍ത്താവ് ആരെന്നു പ്രശ്നമല്ല ഇവിടെ !)
വളരെ നല്ല സംരംഭം. എല്ലാ ഭാവുകങ്ങളും.
പോസ്റ്റിലെ അക്ഷരങ്ങള്‍ കുറച്ചുകൂടി വലുതാക്കുകയോ നിറം മാറ്റുകയോ ചെയ്യുകയാണെങ്കില്‍ വായന ഒന്നുകൂടി എളുപ്പമാകുമായിരുന്നു. template ല്‍ ഒരു follower ബോക്സ് ചേര്‍ക്കുകയാണെങ്കില്‍ പുതിയ വിവരങ്ങള്‍ എളുപ്പത്തില്‍ അറിയാമായിരുന്നു.
വീണ്ടും സന്ധിക്കുന്നതുവരെയ്ക്കും
വണക്കം...
ഏകലവ്യന്‍:
ഫോളോ ബോക്സ് കൊടുത്തിട്ടുണ്ട്.. കളറും മാറ്റി... ഇത് പോരേ?
ഒരു അഭിപ്രായം മാത്രമായിരുന്നു. എന്തായാലും ഞാന്‍ ആദ്യ follower ആയിട്ടുണ്ട്. പിന്നെ കാക്കയുടെ പടമെടുത്തപ്പോള്‍ പൂച്ചയുടെ പടം കിട്ടിയതുപോലത്തെ കുറച്ചു പടങ്ങള്‍ എന്‍റെ കൈവശവും കാണണം. കുറച്ചു കഴിയുമ്പോള്‍ ഞാന്‍ തപ്പി എടുത്ത് കൊണ്ടുവരാം. വിമര്‍ശനങ്ങളുമായി വീണ്ടും വരാം കേട്ടോ... :)
ആശയം വളരെ നന്ന് ... ഫോട്ടോഗ്രഫിയുടെ അന്തവും കുന്തവും അറിയാതെ എന്നെ പോലുള്ള പാവങ്ങള്‍ക്ക് വളരെ ഉപകാരപ്രദം ... കൂടുതല്‍ നല്ല ചിത്രങ്ങളും അതിന്റെ കീറിമുറിക്കലുകളും പ്രതീക്ഷിക്കുന്നു...
നല്ല സംരംഭം
വിമര്‍ശിക്കാനൊന്നും ഞാന്‍ ആയിട്ടില്ല. മറ്റുള്ളവരുടെ വിമര്‍ശങ്ങള്‍ വായിച്ച് പഠിക്കട്ടെ ആദ്യം. ലീഡ് ലൈന്‍ എന്താണെന്ന് സപ്തന്‍ജി ഒന്നു വിശദമാക്കുമോ?
പിന്നെ ഇതില്‍ പങ്കാളിയാവാന്‍ താല്പര്യം ഉണ്ട്. എന്റെ മെയില്‍ ഐഡ് baijutbalan at gmail dot com
പൈങ്ങോടന്‍:
ഇന്‍വിറ്റേഷന്‍ അയച്ചിട്ടുണ്ട്.
സപ്തന്‍ ബിസിയാണെന്ന് തോന്നുന്നു. സാരമില്ല.
ലീഡ് ലൈന്‍:
Definition: Leading lines are lines within an image that leads the eye to another point in the image, or occasionally, out of the image. Anything with a definite line can be a leading line. Fences, bridges, even a shoreline can lead the eye. (ask.com)
അതായത് ഫോട്ടോയിലെ പ്രധാന സബ്ജക്റ്റിലേക്ക് കാഴ്ചക്കാരന്റെ കണ്ണുകളെ നയിക്കുന്ന ലൈനുകളാണ് ലീഡ് ലൈനുകള്‍. ഒരു ഫോട്ടോയില്‍ ലീഡ് ലൈനുകള്‍ എന്തുമാകാം. റോഡുകള്‍, വേലികള്‍, വരമ്പുകള്‍... അങ്ങിനെയങ്ങിനെ. ഈ പോസ്റ്റിലെ ഫോട്ടോയില്‍ ഓലപ്പുരയിലേക്കുള്ള ലീഡ് ലൈനായിരുന്നു ആ വരമ്പ്.
(പക്ഷെ, പടത്തില്‍ കുറേ വരമ്പുകള്‍ ഉള്ളതിനാല്‍ കാഴ്കക്കാരനെ എവിടേയ്ക്കും ലീഡ് ചെയ്യുന്നില്ല എന്ന് മാത്രം. അതാണ് ഈ ഫോട്ടോയുടെ പ്രശ്നം.)
ഈ ലിങ്കൊന്നു നോക്കൂ :
http://cazphoto.blogspot.com/2007/02/composition-2-lead-in-lines.html
ഇ-മെയില്‍ വഴി സപ്തന്‍ അയച്ചുതന്ന കമന്റ് താഴെ:
------------------
കമന്റ് വൈകി പോയതിൽ ക്ഷമിക്കൂ :)
ഒരു ഫ്രെയിമിൽ നോക്കുമ്പോൾ അതിൽ ചില ലൈനുകൾ കാണാൻ സാധിക്കും. ഒരു പെൻസിൽ കൊണ്ടു വരച്ച നേർ രേഖ എന്ന രീതിയില്ലല്ല ഞാൻ ലൈനുകൾ എന്നു പറയുന്നത്. ഒരു കടൽ തീരത്തിന്റെ ദൃശ്യമാണെങ്കിൽ ജലവും കരയും തമ്മിൽ ചേരുന്ന ഭാഗം ഒരു വര പോലെ നമ്മക്കു കണക്കാക്കാം. അല്ലെങ്കിൽ ചക്രവാളത്തിൽ കടൽ ആകാശത്തോട് ചേരുന്ന ആ അതിർത്തി ഒരു വര പോലെ കണക്കാക്കാം. അല്ലെങ്കിൽ കുറച്ചു പാറകല്ലുകൾ ഒരു നിരയായി കിടക്കുകയാണെങ്കിൽ അതിനെ സാങ്കൽപ്പികമായ വരയായി കണക്കാകാം. കുട്ടുവിന്റെ ചിത്രത്തിൽ ആ വരമ്പുകൾ നല്ല ശ്കതമായ ലീഡ് ലൈനുകളാകാൻ കഴിവുള്ളവയാണ്. ഇങ്ങനെ ഫ്രെയിമിൽ കാണുന്ന ചില വരകൾക്ക് കാഴ്ച്ചക്കാരന്റെ ശ്രദ്ധ വേഗത്തിൽ പിടിച്ചു പട്ടാൻ സാധിക്കും, അവയ്ക്ക് ആസ്വാദകന്റെ ചിത്രത്തിലെ eyeflow നിയന്ത്രിക്കുവാൻ സാധിക്കും . ഇങ്ങനെയുള്ള വരകളെയാണ് Lead Lines/Leading Lines വഴി നയിക്കുന്ന വരകൾ എന്നു വിളിക്കുന്നത്.
ഇങ്ങനെയുള്ള Lead Linesൽ ഫോട്ടോയുടെ മുഖ്യാകർഷണം (subject or point of interest) പ്രതിഷ്ഠിച്ചാൽ കാഴ്ച്ചക്കാരന്റെ ശ്രദ്ധ ആ മുഖ്യാകർഷണത്തിലേക്ക് വേഗത്തിൽ എത്തിക്കുവാൻ ഈ രേഖകൾക്ക് സാധിക്കും. അതു കൊണ്ടാണ് ഇവയേ വിഷയത്തിലേക്ക് നയിക്കുന്ന രേഖകൾ എന്ന അർത്ഥത്തിൽ Lead lines എന്നു പറയുന്നത്. സാധാരണ കമ്പോസ്സിങ്ങ് രീതികളിൽ ലീഡ് ലൈനുകൾ ഒന്നുകിൽ converge to the subject അല്ലെങ്കിൽ diverge/emerge from the subject എന്ന നിലയിലായിരിക്കും. ഈ രേഖകൾ കൊണ്ടുള്ള ഗുണങ്ങൾ
1. കണ്ണുകളെ നേരെ വിഷയത്തിലേയ്ക്ക് നയിക്കുന്നു
2. ദൂരത്തിന്റെ ഒരു ബോധം നൽകുന്നു.
3. foreground - background elements തമ്മിൽ ഒരു ബന്ധം സ്ഥാപിക്കുവാൻ സഹായിക്കുന്നു.
ശ്രദ്ധിക്കുക : ഈ പറയുന്നത് ഫോട്ടോ എടുക്കുമ്പോൾ പാലിക്കേണ്ട ഒരു നിയമമൊന്നും അല്ല, rule of third പോലെ ഒരു guide line മാത്രമാണ്.
പല ആകൃതിയിലുള്ള രേഖകൾ ഫ്രെയിമുകളിൽ കാണുവാൻ സാധിക്കും.
1. കുറുകനേ (Horizontal)
2. നെടുകേ (vertical)
3. കോണോട് കോൺ (diagonal)
4. വളഞ്ഞ് പുളഞ്ഞ് (curvy, s- shaped)
5. ivayuTe kUTichchEral {(intesections)
ഇവയെല്ലാം പല രീതിയിലുള്ള effect പ്രദാനം ചെയ്യുന്നു. ഓരോ ലൈനുകളും വേറേ വേറേ impact സൃഷ്ടിക്കുന്നതു കൊണ്ട് വളരെ ശ്രദ്ധിച്ചു വേണം ഇവ ഉപയോഗിക്കാൻ. അതു പോലെ ഇവ ഉപയോഗിക്കുനതിനും പല tips ഉണ്ട് - എവിടെ തുടങ്ങണം, എവിടെവരെയാകാം എന്നൊക്കെ...ഉദാഹരണത്തിന് കോണോട് കോൺ ഒരു ശക്തമായ ലീഡ് ലൈൻ വനാൽ ആ ഫ്രെയിം വിഭജിക്കപ്പെട്ടു പോകും. കൂടിച്ചേരലുകളിൽ ഉണ്ടാകുന്ന ആ X ഒരു ശക്തമായ ആകർഷണ കേന്ദ്രമാണ്, മുഖ്യ വിഷയം അതിൻടെ അടുത്തായി പ്രതിഷ്ഠിക്കാൻ സാധിച്ചില്ലെങ്കിൽ ആ ഫ്രെയിം ചീറ്റി പോകാൻ സാധ്യത കൂടുതലാണ്.
വിശദമായി പിന്നെ അപ്പു മാഷ് ഉദാഹരണം സഹിതം ലേഖനം എഴുതും എന്ന പ്രതീക്ഷയിൽ കമന്റ് ചുരുക്കുന്നു.
------------------
നന്ദി സപ്തന്‍....
ലീഡ് ലൈനിനെക്കുറിച്ച് സപ്തന്‍ തന്നെ കുറച്ചു നാളുമുന്‍പ് ഫ്ലിക്കറില്‍ പറഞ്ഞു തന്നിരുന്നു. പക്ഷേ അതു ഞാന്‍ മറന്നുപോയിരുന്നു. ഇപ്പോള്‍ ഈ മറുപടി കണ്ടപ്പോളാണ് അത് ഓര്‍മ്മ വന്നത്. നന്ദി സപ്തന്‍
നല്ല സംരംഭം, നന്ദി.
How useful are these discussions !!
ഇപ്പോഴാണ് കണ്ടത്!
ചിന്തയില്‍ കയറിയിട്ട് കുറെ നാളായിരുന്നു!
എന്തായാലും വളരെ നല്ല ഒരു സംരംഭം! എന്നെപ്പോലെ ഫോട്ടൊഗ്രഫിയുടെ ഒരന്തവും കുന്തവുമറിയില്ലാത്തവര്‍ക്ക് തീഓര്‍ച്ഛയായും ഉപയോഗപ്പെടുത്താവുന്ന വിവരങ്ങള്‍!
എല്ലാവിധ ഭാവുകങ്ങളും നേരുന്നു!
കുട്ടു പറഞ്ഞതു ശരിയാണു.ഈ ചിത്രം ആദ്യം കണ്ടപ്പോള്‍ attractive ആയിട്ട് യാതൊന്നും ഉള്ളതായി തോന്നിയില്ല.ആകെ ഒരു അവിയല്‍ പരുവം.മാത്രമല്ല, the photo is getting cut in the middle, horizontally.It makes the picture look awkward to me. Yes it is true, that the picture had a lot of scopes for different frames for a good photo.
Post a Comment